Home Entertainment Celebrities

ഒരുപാട് നിർമ്മാതാക്കളുടെ ശാപമുണ്ട് അയാൾക്ക്; അഭിനയിക്കാൻ വരുമ്പോൾ ആദ്യമേ പൈസ വാങ്ങിക്കളയും; ദിലീപിനെ കുറിച്ച് നിർമ്മാതാവ് തൈക്കാട് ചന്ദ്രൻ

818

മലയാള സിനിമയിലെ ജനപ്രിയനായകൻ എന്നറിയപ്പെടുന്ന താരമാണ് ദിലീപ്. കഠിനധ്വാനത്തിലൂടെ സിനിമയിലെത്തിയ താരം സഹസംവിധായകനായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. എന്നാൽ നടിയെ ആക്രമിച്ച സംഭവത്തോടെ താരത്തിന്റെ താരമൂല്യം കുറഞ്ഞു. സിനിമകളിൽ ചിലത് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. എന്നാൽ തിരിച്ച് വരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ് നിലവിൽ.

ഇപ്പോഴിതാ ദിലീപിനെതിരെ നിർമ്മാതാവ് തൈക്കാട് ചന്ദ്രൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്റ്റർ ബീൻ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ നിർമ്മാതാവ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഒരുപാട് നിർമ്മാതാക്കളുടെ ശാപമുണ്ട് ദിലീപിനെന്നാണ് തൈക്കാട് ചന്ദ്രൻ പറയുന്നത്.

Advertisements

Also Read
വിരാട് മാം എന്ന് കൂടി വിളിക്കൂ; കോലിയുടെ തമാശയിൽ പൊട്ടിച്ചിരിച്ച് അനുഷ്‌ക; വൈറലായി ഡിന്നർ പാർട്ടി

ദിലീപ് ഇപ്പോൾ സനലിന്റെ പടം തീർത്ത് കൊടുക്കുന്നില്ല. അദ്ദേഹം ഓടുന്ന ഓട്ടം ദൈവത്തിന് മാത്രമേ അറിയൂ. നിർമ്മാതാവിന്റെ സങ്കടം ആർട്ടിസ്റ്റ് ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. അഭിനയിക്കാൻ വരുമ്പോൾ ദിലീപ് പൈസ ആദ്യമേ വാങ്ങിക്കളയും. രണ്ട് കോടിയാണ് പ്രതിഫലമെങ്കിൽ ഒന്നേ മുക്കാൽ കോടി ആദ്യമേ വാങ്ങും. അവർക്ക് കിട്ടാനുള്ളതൊക്കെ നേരത്തെ മേടിക്കും.

കേശു ഇൗ വീടിന്റെ നായകനാണ് ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വോയ്‌സ് ഓഫ് സത്യനാഥനാണ് താരത്തിന്റേതായി ഇനി ഇറങ്ങാനുള്ളത്. അതേസമയം തമന്ന നായികയായെത്തുന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ബാന്ദ്ര എന്നാണ് ചിത്രത്തിന്റെ പേര്.

Also Read
ചിലപ്പോഴൊക്കെ ഇവളാണ് എന്റെ അമ്മ; അമ്മയും മകളും എന്നതിനപ്പുറം വളരെ നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മകളെ കുറിച്ച് ദേവു

ഡോൺ ആയിട്ടാണ് ബാന്ദ്രയിൽ ദിലീപ് എത്തുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. തീർത്തും വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മറ്റ് രണ്ട് ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Advertisement