Home Entertainment Celebrities

എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാൻ! കീർത്തി സുരേഷ് ഫർഹാൻ ലിഖായത്തുമായി പ്രണയത്തിലോ? വെളിപ്പെടുത്തലുമായി താരം

293

കുറച്ചുദിവസങ്ങളായി നടി കീർത്തി സുരേഷിന്റെ വിവാഹ വാർത്തയായിരുന്നു സോഷ്യൽമീഡിയയിലെ വാർത്ത. ദുബായിലെ വ്യവസായിയും കീർത്തിയുടെ സുഹൃത്തുമായ ഫർഹാൻ ബിൻ ലിഖായത്തുമായി നാളുകളുമായി ഡേറ്റിംഗിലാണ് എന്നായിരുന്നു പുറത്തെത്തിയ വാർത്ത.

ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹമെന്നുമൊക്കെയായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഫർഹാനും കീർത്തിയും ഒന്നിച്ചുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ഗോസിപ്പുകൾ വിനോദകോളങ്ങളെ ഭരിക്കാൻ തുടങ്ങിയത്. എന്നാൽ ഒടുവിലിപ്പോഴിതാ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് കീർത്തി പ്രതികരിച്ചിരിക്കുന്നത്.

Advertisements

”ഇപ്പോൾ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോൾ വെളിപ്പെടുത്താം.”- എന്നാണ് കീർത്തി സുരേഷ് ട്വീറ്റിലൂടെ പ്രതികരിച്ചത്.

അതേസമയം, കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുമ്പും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ടെന്നും വ്യക്തമാണ്.

ALSO READ- ചുറ്റുമുള്ള ആളുകളെ ഒരുപാട് സ്നേഹിക്കും; പപ്പയെ മമ്മൂട്ടി മടിയില്‍ കിടത്തി ഉറക്കിയിട്ടുണ്ടെന്ന് പറഞ്ഞത് സത്യം; വെളിപ്പെടുത്തി അന്ന ബെന്‍

ഒടുവിലായി ‘ദസറ’യാണ് കീർത്തി നായികയായി എത്തിയ ചിത്രം. ചിത്രത്തിലെ നായകൻ നാനിയായിരുന്നു. കീർത്തിയുടെ അടുത്ത ചിത്രം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ്. പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയപ്പെടുന്ന മാമന്നനിൽ വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിരഞ്ജീവിക്കൊപ്പം ‘ഭോല ശങ്കർ’ എന്നൊരു തെലുങ്ക് ചിത്രത്തിലും കീർത്തിയെത്തുമെന്നാണ് വാർത്തകൾ. അജിത് നായകനായ ‘വേതാളം’ സിനിമയുടെ റീമേക്കായിരിക്കും ഈ ചിത്രം.

Advertisement