ഞാൻ മരിച്ചാൽ ചടങ്ങുകൾ നിങ്ങൾ ചെയ്യണമെന്ന് അച്ഛൻ പറയും, എല്ലാവരേയും മരത്തിൽ കയറ്റുമായിരുന്നു; അതാണ് ഇക്വാലിറ്റിയെ കുറിച്ച് പഠിപ്പിച്ചതെന്ന് അഹാന

213

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാവുകയാണ്. ഷൈൻ ടോം ചാക്കോ നായകനായ അടി എന്ന സിനിമയാണ് ഒടുവിലായി അഹാന അഭിയിച്ച് പുറത്തിറങ്ങിയ ചിത്രം.

ALSO READ- എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാൻ! കീർത്തി സുരേഷ് ഫർഹാൻ ലിഖായത്തുമായി പ്രണയത്തിലോ? വെളിപ്പെടുത്തലുമായി താരം

അഹാനയോ പോലെ തന്നെ സഹോദരിമാരും സോഷ്യൽമീഡിയയിൽ സജീവമാണ്. വ്‌ളോഗർമാരായ ഇവരെല്ലാം പ്രേക്ഷകർക്ക് സുപരിചിതരുമാണ്. ഇപ്പോഴിതാ പെൺകുട്ടികളെന്ന പേരിൽ മാതാപിതാക്കൾ ചെറുതായല്ല കണ്ടിരുന്നതെന്ന് പറയുകയാണ് അഹാന.

‘ഒരു പെൺകുട്ടി ആയതുകൊണ്ട് ഞാൻ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നത്. അതിനർത്ഥം പരുഷന്മാരെ ഇഷടമല്ല എന്നല്ല. നമ്മൾ എല്ലാവരും തുല്യരാണെന്നാണ് എന്നെയും എന്റെ സഹോദരിമാരെയും അച്ഛൻ പഠിപ്പിച്ചിരിക്കുന്നത്.’- അഹാന പറയുന്നു.

ALSO READ- ചുറ്റുമുള്ള ആളുകളെ ഒരുപാട് സ്നേഹിക്കും; പപ്പയെ മമ്മൂട്ടി മടിയില്‍ കിടത്തി ഉറക്കിയിട്ടുണ്ടെന്ന് പറഞ്ഞത് സത്യം; വെളിപ്പെടുത്തി അന്ന ബെന്‍

മുൻപ് കുട്ടിക്കാലത്ത് ഞങ്ങളോട് അച്ഛൻ, താൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും വേണം ചടങ്ങുകൾ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭർത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് തമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെൺകുട്ടിയായത് കൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളർന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്. വീട്ടിൽ ഒന്നിനും പ്രത്യേകം ജെൻഡൻ റോൾ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യണമെന്നാണ് എന്നും അഹാന പറയുന്നു.

കൂടാതെ, അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും. ഇക്വാലിറ്റിയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ ഒക്കെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement