മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. നിരവധി കുക്കറി ഷോകള്‍ ്വതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായര്‍ക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി നായര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്.
മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര്‍ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.
ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം താന്‍ മാഞ്ചസ്റ്ററിലെത്തിയെന്നും പാര്‍വതിയുടെയും അശ്വിന്റെയുമടുത്താണ് ഇപ്പോഴെന്നും എട്ടുമാസങ്ങള്‍ക്ക് ശേഷമാണ് മക്കളെ കാണുന്നതെന്നും ലക്ഷ്മി പറയുന്നു.
ഇപ്പോള്‍ തന്റെ വീഡിയോകള്‍ക്കെല്ലാം നല്ല കമന്റുകളാണ് ലഭിക്കുന്നത്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും സ്‌നേഹം നിറഞ്ഞ വാക്കുകള്‍ പറയുന്ന നിങ്ങള്‍ എന്ത് നല്ല മനസ്സിനുടമകളാണെന്നും നിങ്ങളെല്ലാവരും മനസ്സില്‍ തൊട്ടുപറയുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും പുകഴ്ത്തി പറയുന്നതല്ലെന്നും ലക്ഷ്മി പറയുന്നു.
പണ്ടൊന്നും ഇങ്ങനെയല്ലായിരുന്നു. തന്റെ വീഡിയോയ്ക്ക് താഴെ പണ്ടൊക്കെ മോശം കമന്റുകളാണ് വന്നിരുന്നതെന്നും ഒരു പരിചയം ഇല്ലാത്തവര്‍ പോലും തന്നെ ചീത്ത പറയാറുണ്ടായിരുന്നുവെന്നും അന്ന് അതൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും എല്ലാവരും സ്‌നേഹമാണ് തരുന്നതെന്നും ലക്ഷ്മി പറയുന്നു.