Home Entertainment Celebrities

‘ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു’; ഒന്നാം വിവാഹവാർഷികത്തിന് നയൻസിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്കിട്ട് വിഘ്‌നേഷ് ശിവൻ

208

തെന്നിന്ത്യൻ സിനിമകളിൽ ഒരു ലേഡി സൂപ്പർസ്റ്റാറുണ്ടെങ്കിൽ അത് നയൻതാരയാണ്. മലയാളത്തിൽ അവതാരികയായി എത്തിയതാരം സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളം സിനിമകളിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് തെലുങ്കിലും, കന്നഡയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. സംവിധായകനായ വിഘ്നേശിനെയാണ് താരം വിവാഹം കഴിച്ചത്.

ഇരുവർക്കും ഉയിർ, ഉലകം എന്ന രണ്ട് മക്കളുണ്ട്. സറോഗസിയിലൂടെയാണ് താരം അമ്മയായത്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്‌നേഷ് പറഞ്ഞിരുന്നു.2022 ജൂൺ 9നായിരുന്നു ഇവരുടെ വിവാഹം.

Advertisements

ഇപ്പോഴിതാ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ് നയൻസും വിഘ്‌നേഷും. തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ഇരുവരും ആഘോഷം പങ്കുവെച്ചിരിക്കുന്നത്. ഇരട്ടക്കുട്ടികളായ ഉയിരിനെയും ഉലകത്തിനെയും നെഞ്ചോട് ചേർത്ത് താലോലിക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് വിഘ്‌നേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ- ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേ ദ ന; എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്: ലക്ഷ്മി നക്ഷത്ര

”എൻ ഉയിരോട ആധാരം നീങ്കൾധാനേ….ഒരുപാട് മനോഹരനിമിഷങ്ങളിലൂടെയാണ് ഒരുവർഷം കടന്നുപോയത്. ഉയർച്ചയും താഴ്ചകളുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികൾ. പരീക്ഷണത്തിന്റെ സമയങ്ങളായിരുന്നു. എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിനരികിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകളൊക്കെ സന്തോഷമായി മാറും. സ്വപ്നങ്ങൾ പിന്തുടരാനുള്ള നമ്മളിൽ ആത്മവിശ്വാസവും ശക്തിയും ഉണ്ടാകും.”-വിഘ്‌നേഷ് കുറിച്ചതിങ്ങനെ.

തങ്ങളുടെ ഒന്നാം വിവാഹവാർഷികമായി ബന്ധപ്പെട്ട് മറ്റൊരു കുറിപ്പും വിക്ക് പങ്കിട്ടിരിക്കുകയാണ്. ‘നമ്മൾ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു. അതിനിടയിലാണ് സുഹൃത്തുക്കൾ ഹാപ്പി ഫസ്റ്റ് ഇയർ വെഡ്ഡിങ് ആനിവേഴ്സറി ആശംസകൾ അയയ്ക്കുന്നത്. ലവ് യൂ തങ്കമേ, എല്ലാവിധ അനുഗ്രഹവും സ്നേഹത്തോട് കൂടിയും നമ്മളൊന്നിച്ചുള്ള ജീവിതം തുടങ്ങി. ഇനിയും കുറേ പോവാനുണ്ട്. ഒന്നിച്ച് ചെയ്യാൻ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.’- എന്നാണ് വിക്കിയുടെ കുറിപ്പിൽ പറയുന്നത്.

Advertisement