സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

224

ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോണി. പോ ൺ ഇൻഡസ്ട്രിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തി ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച മറ്റൊരു താരവും ഉണ്ടായിട്ടില്ല. കേരളത്തിൽ പല തവണ എത്തിയിട്ടുള്ള സണ്ണി ഈ മാസം 29 ന് തിരുവനന്തപുരത്ത് വീണ്ടും എത്തുന്നുണ്ടെന്ന വിവരവും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

ഇതിനിടെയാണ് താരത്തിന്റെ മുൻപത്തെ ഒരു സിനിമയിലെ രംഗം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ഈ രംഗങ്ങളിൽ മലയാളികളുടെ പ്രിയതാരം നിശാന്ത് സാഗറുമുണ്ട്. ചെറുതും വലുതുമായ വേഷങ്ങളലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാമാണ് നിഷാന്ത് സാഗർ. ദിലീപ് നായകനായ ജോക്കർ എന്ന ചിത്രത്തിലൂടെ ആണ് നിഷാന്ത് സാഗർ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.

Advertisements

മുൻപ് താരം തന്നെ ഒരു അഭിമുഖത്തിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകൻ ആയിരുന്നു താനായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സിനിമയിലെ രംഗമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. നിർഭാഗ്യവശാൽ ഈ സിനിമ റിലീസായിരുന്നില്ല. പൈറേറ്റഡ് ബ്ല ഡ് എന്ന ചിത്രമായിരുന്നു അത്. 2008ൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല.

ALSO READ- ‘ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു’; ഒന്നാം വിവാഹവാർഷികത്തിന് നയൻസിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്കിട്ട് വിഘ്‌നേഷ് ശിവൻ

ഏറ്റവും രസമെന്താന്ന് വച്ചാൽ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാൻ അവരുടെ ഒറ്റ പടവും കണ്ടിട്ട് ഉണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടർ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയിൽ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവർ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു-എന്ന് അന്ന് നിശാന്ത് പറഞ്ഞിരുന്നു.

നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് തന്നത്. അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്. അതേസമയം, സണ്ണി വളരെ വളരെ നല്ലൊരു വ്യക്തിയാണെന്നും നിശാന്ത് പറയുന്നു.

ALSO READ- ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടന്റെ വേ ദ ന; എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്: ലക്ഷ്മി നക്ഷത്ര

ലാക്കേഷനിൽ ഞങ്ങൾ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു. ഇങ്ങനെ ആയിരിക്കണം, മാറി നിൽക്കരുതെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു എന്നും നിഷാന്ത് സാഗർ പറഞ്ഞു. വിതരണം സംബന്ധിച്ച തർക്കങ്ങൾ കാരണമായിരുന്നു ഈ സണ്ണി ലിയോൺ ചിത്രം മുടങ്ങിയത്.

ഈ അടുത്തകാലത്തായി ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. പട്ടണം റഷീദ് ഉൾപ്പെടെ മലയാളികളും ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നു. അഡൾട്ട് എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ ഒരു താരമാകുന്നതിന് മുൻപ് സണ്ണി ലിയോണി അഭിനയിച്ച ചിത്രമാണിത്.

Advertisement