‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

177

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയൽ ആണ് മൗനരാഗം. മിനിസ്‌ക്രീൻ പ്രേക്ഷകരായ എല്ലാവർക്കും പ്രിയപ്പെട്ട ഈ പരമ്പര ജൈത്രയാത്ര തുടരുകയാണ്.

ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മ ഒഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്‌നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്‌നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

Advertisements

കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. കിരൺ എന്ന നായക കഥാപാത്രത്തെയാണ് സീരിയലിൽ നലീഫ് ജിയ അവതരിപ്പിക്കുന്നത്. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് ഇന്ന് കാണുന്ന തരത്തിൽ ആരാധകരെ സമ്പാദിച്ചത്.

ALSO READ- സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

സീരിയലിലെ പരസ്പരം മനസിലാക്കുന്ന കഥാപാത്രങ്ങളായ ഇരുംരും സീരിയലിന് പുറത്തും നല്ല സുഹൃത്തുക്കളാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. പ്രേക്ഷകരുടെ ‘കല്യാണി’യായ ഐശ്വര്യ റംസായ് പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഐശ്വര്യയുടെ യുട്യൂബ് ചാനലും പ്രശസ്തമാണ്. സീരിയൽ ലൊക്കേഷൻ വിശേഷങ്ങളാണ് അതിലൂടെ താരം കൂടുതലും പങ്കുവെക്കാറ്. മൗനരാഗം താരങ്ങൾക്കൊപ്പമുള്ളതാണ് കൂടുതൽ വ്‌ലോഗുകളും. അത്തരത്തിൽ സീരിയലിലെ നായകൻ നലീഫ് ജിയയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് വേളകൾ പകർത്തിയിരിക്കുകയാണ് താരം. തങ്ങൾ സഹപ്രവർത്തകർ മാത്രമല്ല, ഉറ്റ സുഹൃത്തുക്കലുമാണെന്ന് തെളിയിക്കുകയാണ് പുറത്തെത്തി ഈ വീഡിയോ.

ALSO READ- ‘ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു’; ഒന്നാം വിവാഹവാർഷികത്തിന് നയൻസിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്കിട്ട് വിഘ്‌നേഷ് ശിവൻ

ഷൂട്ടിംഗ് സമയത്തെ ചുരുങ്ങിയ സമയങ്ങൾ കോർത്തിണക്കുന്ന ഒരു വീഡിയോയാണിത്. സീരിയലിൽ ഊമയായ കല്യാണി പ്രേക്ഷകർക്ക് മുന്നിലും ഊമയായി തന്നെയാണ് എപ്പോഴും എത്താറുള്ളത്. വ്‌ലോഗുകളിലും താരം അങ്ങനെതന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. സീരിയൽ അവസാനിക്കുന്നത് വരെ പുറമെ സംസാരിച്ചാൽ പ്രേക്ഷകർക്ക് കല്യാണിയുമായുള്ള അടുപ്പം കുറയുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്.

ഐശ്വര്യ കഴിഞ്ഞ ദിവസം ശ്രീശ്വേത മഹാലക്ഷ്മിക്കൊപ്പമുള്ള രസകരമായ വീഡിയോയും പങ്കിട്ടിരുന്നു. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരൻ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരൻ എത്തിയത്.

Advertisement