ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരാളോട്‌ പ്രണയം തോന്നി, അന്ന് ഗര്‍ഭിണിയാവുമോയെന്ന് പേടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട്, കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെച്ച്‌ മഞ്ജു പത്രോസ്

1347

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

Advertisements

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.’

Also Read: ‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

യൂട്യൂബ് ചാനലിലൂടെ ഇതിനെതിരെയെല്ലാം താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് സെക്‌സ് എജ്യുക്കേഷന്റെ അഭാവം മൂലം ഉണ്ടായ ആശങ്കകളെ പറ്റി സംസാരിക്കുകയാണ് താരം. താന്‍ ചെറുപ്പത്തില്‍ ആരോടെങ്കിലും പ്രണയം തോന്നുമ്പോള്‍ ഗര്‍ഭിണിയാവുമെന്ന് പേടിച്ചിരുന്നുവെന്ന് മഞ്ജു പറയുന്നു.

അന്ന് ഇക്കാര്യങ്ങളെ കുറിച്ചറിയാന്‍ ഗൂഗിള്‍ പോലുള്ള സംവിധാനങ്ങളൊന്നുമില്ലല്ലോ. സിനിമകളിലും അങ്ങനെയൊക്കെയായിരുന്നു കാണിച്ചിരുന്നതെന്നും ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തനിക്ക് ഒരാളോട് ഇഷ്ടം തോന്നിയിരുന്നുവെന്നും താന്‍ ഗര്‍ഭിണിയാവുമോ എന്ന് പേടിച്ച് അന്ന് രാത്രി ഉറങ്ങിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

Also Read: ‘ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു’; ഒന്നാം വിവാഹവാർഷികത്തിന് നയൻസിന്റെയും കുഞ്ഞുങ്ങളുടെയും ചിത്രം പങ്കിട്ട് വിഘ്‌നേഷ് ശിവൻ

ഗര്‍ഭിണിയാവുന്നതൊക്കെ വലിയ പ്രശ്‌നമാണെന്നായിരുന്നു അന്നൊക്കെ കരുതിയിരുന്നതെന്നും മഞ്ജു പറഞ്ഞു. അതേസമയം ചെറുപ്പത്തിലും താന്‍ ബോഡി ഷെയിമിങ് നേരിട്ടിരുന്നുവെന്നും തന്റെ നിറത്തെ പറ്റിയും വണ്ണത്തെ പറ്റിയും പലരും പറഞ്ഞിരുന്നുവെന്നും തന്നെ കണ്ടാല്‍ അയ്യോ എന്നാണ് പറയുന്നതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement