Home Entertainment Celebrities

ഈ കള്ളത്തരങ്ങളൊക്കെയുള്ളത് കൊണ്ടാണ് ഒരു മണിക്കൂര്‍ കൊണ്ട് അവന് നയന്‍താരയുടെ ഡേറ്റ് കിട്ടിയത്, കുറഞ്ഞ ചിത്രങ്ങള്‍ ചെയ്ത് ഇത്രയും ആരാധകരെ കിട്ടിയത് അവന്റെ ഭാഗ്യം, ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് അജു വര്‍ഗീസ് പറയുന്നു

173

വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തി പിന്നീങ്ങോട്ട് മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് അജു വര്‍ഗീസ്. നടനായും നിര്‍മ്മാതാവായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ അജു വര്‍ഗീസ് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിരുന്നു.

Advertisements

നിവിന്‍ പോളി നായകനായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ കഴിഞ്ഞ വര്‍ഷമാണ് നിര്‍മ്മാതാവായും അജു വര്‍ഗീസ് തുടക്കം കുറിച്ചത്. ധ്യാന്‍ ശ്രീനിവാസനാായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ധ്യാനിനെ കുറിച്ച് അജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Also Read: നാളത്തെ വോട്ടര്‍മാര്‍ നിങ്ങളാണ്, പണം വാങ്ങി ആര്‍ക്കും വോട്ടുചെയ്യരുത്, വിദ്യാര്‍ത്ഥികളെ ഉപദേശിച്ച് വിജയ്, കൈയ്യടിച്ച് ആരാധകര്‍

ഒത്തിരി ആരാധകരുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അത് ധ്യാനിന്റെ വലിയൊരു ഭാഗ്യമാണെന്നും ധ്യാനിന്റെ കഥ പറയാനുള്ള കഴിവുകൊണ്ടാണ് നയന്‍താരയുടെ ഡേറ്റ് കിട്ടിയതെന്നും എല്ലാറ്റിലും തമാശ കൊണ്ടുവരാന്‍ നോക്കുമെന്നും ഈ കള്ളത്തരങ്ങളൊക്കെയുള്ളത് കൊണ്ടാണ് അതൊക്കെ നടന്നതെന്നും അജു പറയുന്നു.

നയന്‍താരയോട് ആദ്യം പറഞ്ഞ കഥയേയല്ല പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയില്‍ ഷൂട്ട് ചെയ്തതെന്നാണ് തനിക്ക് തോന്നുന്നത്. വലിയ പടം ആണിതെന്നൊക്കെയാവും ധ്യാന്‍ പുള്ളിക്കാരിയോട് പറഞ്ഞതെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ ഇന്ന് നയന്‍താരയുമായി നല്ല ബന്ധമാണെന്നും അജു പറയുന്നു.

Also Read; എന്താണെന്ന് പോലുമറിയാതെ ഒമ്പതാമത്തെ വയസ്സില്‍ ഒരാളെ ഞാനുമായി സെക്‌സ് ചെയ്യാന്‍ അനുവദിച്ചു, അമ്മ അറിയുമോ എന്നായിരുന്നു അന്ന് ഞാന്‍ ഭയന്നത്, തുറന്നുപറഞ്ഞ് കല്‍ക്കി

ധ്യാനിന്റെ ആരാധകര്‍ അവന്റെ വിശേഷങ്ങളെല്ലാം തന്നോട് വന്ന് തിരക്കാറുണ്ട്. കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇത്രത്തോളം ആരാധകരെ ലഭിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യമാണെന്നും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കഴിയുക എന്നത് വലിയ കാര്യമാണല്ലോ എന്നും അജു പറയുന്നു.

Advertisement