Home Entertainment Celebrities

പിറന്നാളിന് മുൻപ് തന്നെ ആഘോഷം തുടങ്ങി ആരാധകർ; ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ തിളങ്ങി ഇളയദളപതി; യുഎസ് ബിൽബോർഡിൽ എത്തുന്ന ആദ്യതമിഴ് താരം

87

പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ 95 ശതമാനം ചിത്രങ്ങളും തകർപ്പൻ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്.

സമകാലീന സാഹൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താര കൂടിയാണ് വിജയ്. ഇപ്പോഴിതാ തമിഴ്നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവർന്നിരിക്കുകയാണ് താരം.

Advertisements

താരത്തിന്റെ രാഷ്ട്രീയ പ്രവേശനവും ആരാധകർ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ്. ഇതിനായി ഈ വരുന്ന പിറന്നാൾ ദിനത്തിലും ആരാധകർ കാത്തിരിപ്പിലാണ്. വരുന്ന 22ാം തീയതിയാണ് വിജയുടെ പിറന്നാൾ. പതിവുപോലെ പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ.

ALSO READ- അപ്പയെ വിമർശിക്കുന്നവർ അപ്പയുടെ പ്രായം, ആ സംഭവങ്ങൾ എങ്ങനെ നടന്നു, എന്നതും ആലോചിക്കണം: വിജയ് യേശുദാസ്

ഇതിനിടെ, കാനഡയിലുള്ള വിജയ് ആരാധകർ തങ്ങളുടെ ഇഷ്ട താരത്തിന്റെ ചിത്രം ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ എത്തിച്ചിരിക്കുകയാണ്. വിജയ്യുടെ 49-ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ചാണ് ആരാധകരുടെ പ്രവർത്തി.

കാനഡയിലെ വിജയ് മക്കൾ ഇയക്കത്തിന്റെ ഭാഗമായ ആരാധകരാണ് പിറന്നാൾ ആഘോഷത്തിന് മുന്നോടിയായി വിജയ് ചിത്രത്തിലെ സ്റ്റില്ലുകളും ക്ലിപ്പുകളും കോർത്തിണക്കി ഇങ്ങനെയൊരു ദൃശ്യ വിരുന്ന് ഒരുക്കിയത്.

വിജയ് ചിത്രം ‘മാസ്റ്റേഴ്സ്’ലെ ഗാനത്തിനൊപ്പം ടൈംസ് സ്‌ക്വയറിൽ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോയും പലരും പങ്കുവയ്ക്കുന്നുണ്ട്. ടൈംസ് സ്‌ക്വയറിലെ ബിൽബോർഡിലെത്തിയ ആദ്യ തമിഴ് താരമായിരിക്കുകയാണ് ഇളയദളപതി.

വിജയ് നിലവിൽ ചെന്നൈയിൽ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോൾ. ചിത്രത്തിനുവേണ്ടി വിജയ് ആലപിക്കുന്ന ഗാനം താരത്തിന്റെ പിറന്നാൾ ദിവസം റിലീസ് ചെയ്യും.

ALSO READ- സ്വന്തം സമ്പാദ്യത്തിൽ നിന്നും പണം മുടക്കിയാണ് പല കാര്യങ്ങളും സുരേഷ്‌ഗോപി ചെയ്യുന്നത്; എനിക്ക് നേരിട്ട് അറിയാം, എംപിമാർ പോലും ഇത് ചെയ്യില്ല: മേജർ രവി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ഒരു ചിത്രമാകും ലിയോ എന്നൊരു ഹൈപ്പ് ചിത്രത്തിന് തുടക്കം മുതലേ ലഭിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ലിയോക്കായി ആരാധകർ കാത്തിരിക്കുന്നതും.

Advertisement