Home Entertainment Celebrities

എനിക്ക് എന്റെ കുഞ്ഞനുജനെ പോലെ, അടുത്തറിഞ്ഞത് ആ സമയത്തായിരുന്നു, വിജയിയെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

176

തമിഴ് സിനിമയിലെ സൂപ്പര്‍താരം വിജയിയിക്ക് ഇന്ന് പിറന്നാളാണ്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരാധകര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നിരവധി പരിപാടികളാണ് ആരാധകര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തെന്നിന്ത്യന്‍ താരങ്ങളാണ് മോഹന്‍ലാലും വിജയിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Also Read: പൈസ കൊടുക്കാനില്ലാതെ കോളേജ് ബസിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്; ആ കോളേജിൽ തന്നെ ഗസ്റ്റായി ചെന്നു; അച്ഛനുമായി നല്ല ബന്ധമായിരുന്നില്ല: നീതു

2014ല്‍ ആയിരുന്നു ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തിയത്. ജില്ല എന്ന തമിഴ് ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു. ശിവന്‍, ശക്തി തുടങ്ങിയ കഥാപാത്രങ്ങളെയായിരുന്നു ഇരുവരും അവതരിപ്പിച്ചത്.

തനിക്ക് വിജയിയെ നേരത്തെ തന്നെ അറിയാം. തങ്ങള്‍ പല പല ചടങ്ങുകളിലും ഒന്നിച്ച് കണ്ടുമുട്ടിയിട്ടുണ്ടെന്നും എന്നാല്‍ അടുത്തിടപഴകാന്‍ അവസരം കിട്ടിയിട്ടില്ലെന്നും ജി്ല്ലയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴാണ് വിജയിയെ അടുത്തറിഞ്ഞതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Also Read: ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു; അളിയൻസ് സെറ്റിൽ എത്തി ഉണ്ണിമേരി; അത്ഭുതം മാറാതെ താരങ്ങൾ

വിജയ് തനിക്ക് ഒരു കുഞ്ഞ് അനുജനെ പോലെയാണ്. വിജയിക്ക് ഇത്രയധികം ആരാധകരുണ്ടായത് അദ്ദേഹം ഒരു നല്ല മനുഷ്യനായതുകൊണ്ടു കൂടിയാണെന്നും അദ്ദേഹത്തൊട് തനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവുമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement