‘പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി, സഹതാപമുണ്ട്’; അ ശ്ലീ ല സന്ദേശം അയച്ചയാൾക്ക് അശ്വതിയുടെ മാസ് മറുപടി; വൈറൽ

1357

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായി മാറിയത്.

കുഞ്ഞേൽദോ എന്ന സിനിമയിലും അശ്വതി തിളങ്ങിയിരുന്നു. അവതാരക എന്ന നിലയിൽ വേറിട്ട ശൈലി പിന്തുടരാറുള്ള അശ്വതി ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് ഉൾപ്പെടെ നിരവധി ഷോകളുടെ അവതാരകയായിരുന്നു അശ്വതി. മികച്ച ഒരു എഴുത്തുകാരി കൂടിയാണ് താരം.

Advertisements

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂടൂബ് ചാനലുമുള്ള അശ്വതി തന്റെ വിശേഷങ്ങൾ യൂ ടൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ഇപ്പോൾ തനിക്ക് അശ്ലീല സന്ദേശം അയച്ചയാളോട് പ്രതികരിച്ച രീതി കൊണ്ട് അശ്വതി വീണ്ടുംവാർത്തകളിൽ നിറയുകയാണ്.

ALSO READ- മോശം പെരുമാറ്റം; ബലപ്രയോഗത്തിലൂടെ ഭാര്യയുടെ അനിയത്തിയെ വിവാഹം ചെയ്തു; കാർത്തികിന് എതിരെ പ്രചരിച്ച ഗോസിപ്പുകൾ ഇങ്ങനെ, സൂപ്പർതാര പദവി പോലും നഷ്ടം

കഴിഞ്ഞ ദിവസം അശ്വതി ശ്രീകാന്ത് സാഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഇതിനിടെ ഒരാൾ അശ്ലീല പരാമർശവുമായി എത്തുകയായിരുന്നു. താരത്തിന്റെ മാറിടത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമർശം. ഇതിന് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് അശ്വതി. ഇതാണ് വൈറലാകുന്നത്.


‘പാവം തലച്ചോറ് കാലിനിടയിൽ ആയിപ്പോയി. സഹതാപമുണ്ട്. കുട്ടികൾ ഫോളോ ചെയ്യുന്നതിനാൽ ആ വാക്കുകൾ മറച്ചു വെക്കുന്നു’- എന്നാണ് അശ്വതി നൽകിയ മറുപടി. തനിക്ക് മോശം സന്ദേശം അയച്ച വ്യക്തിയുടെ അക്കൗണ്ടും താരം പങ്കുവച്ചിരിക്കുകയാണ്.

ALSO READ- ‘ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുന്നെന്ന് പറഞ്ഞ് എന്തിനാ എന്നെ വേദനിപ്പിക്കുന്നത്? ഞാൻ എത്രതവണ കമന്റ് ഇട്ടു’; സുധിയുടെ ഭാര്യ രേണു

അതേസമയം രസകരമായ ചോദ്യങ്ങൾക്കും അശ്വതി മറുപടി പറയുന്നുണ്ട്. നിങ്ങളുടെ ആശയങ്ങൾക്ക് വിപരീതമാണ് ചക്കപ്പഴത്തിലെ കഥാപാത്രം എന്ന് തോന്നിയിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞപ്പോൾ അതൊരു കഥാപാത്രം മാത്രമാണ്. ഞാനല്ലെണ് അശ്വതി പറയുന്നത്.

Advertisement