Home Entertainment Celebrities

മോശം പെരുമാറ്റം; ബലപ്രയോഗത്തിലൂടെ ഭാര്യയുടെ അനിയത്തിയെ വിവാഹം ചെയ്തു; കാർത്തികിന് എതിരെ പ്രചരിച്ച ഗോസിപ്പുകൾ ഇങ്ങനെ, സൂപ്പർതാര പദവി പോലും നഷ്ടം

4381

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് കാർത്തിക്. സൂപ്പർതാര പദവിയിലേക്ക് പോകുന്നതിനിടെയാണ് കാർത്തികിനെ തേടി വിവാദങ്ങളെത്തിയതും താരത്തിന്റെ പദവിക്ക് തന്നെ കോട്ടം സംഭവിച്ചതും.

അക്കാലത്ത് യുവതാരങ്ങളിൽ തമിഴിൽ രജനികാന്തും കമലും കഴിഞ്ഞാൽ ആരാധകരുടെ മനസിൽ ഇടം കാർത്തികിനായിരുന്നു. നവരസ നായകൻ എന്ന് പോലും കാർത്തിക്കിന് അക്കാലത്ത് പേര് വന്നിരുന്നു. പിന്നീട് തുടരെ വന്ന ഗോസിപ്പുകൾ താരത്തെ ത ക ർ ക്കുകയായിരുന്നു.

Advertisements

കാർത്തികിന്റെ കരിയറിനെ കുറിച്ച് തമിഴിലെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്. പ്രമുഖ നടനായിരുന്ന ആർ മുത്തുരാമന്റെ മകനായ മുരളി കാർത്തികേയ മുത്തുരാമൻ എന്ന കാർത്തിക്കിന് സിനിമ തന്നെയായിരുന്നു തുടക്കം മുതൽ കരിയർ.

ALSO READ- ‘ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുന്നെന്ന് പറഞ്ഞ് എന്തിനാ എന്നെ വേദനിപ്പിക്കുന്നത്? ഞാൻ എത്രതവണ കമന്റ് ഇട്ടു’; സുധിയുടെ ഭാര്യ രേണു

ഭാരതിരാജയുടെ അലൈകൾ ഓയിവതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെ കാർത്തിക്ക് അരങ്ങേറി. ആദ്യ ചിത്രം മുതൽ തന്നെ പേരും പ്രശസ്തിയും പുരസ്‌കാരങ്ങളും കാർത്തികിനെ തേടിയെത്തിയിരുന്നു.

പ്രമുഖ സംവിധായകനായ ഭാരതിരാജയെ കൂടാതെ മണിരത്നം, വിസു, ആർ സുന്ദർ രാജൻ, അമീർജൻ, ഉദയകുമാർ, പ്രിയദർശൻ, ഫാസിൽ, വിക്രമൻ, തുടങ്ങിയ സൂപ്പർ സംവിധായകരുടെ ചിത്രത്തിന്റെ ഭാഗമായി കാർത്തിക് മാറി.

ALSO READ-വീഡിയോ എടുത്തില്ലെന്ന് പറഞ്ഞിട്ടും അ ധി ക്ഷേപിച്ചു; പരിശോധിക്കാൻ പോലും കൂട്ടാക്കിയില്ല; വിനായകന്റെ മോശം പെരുമാറ്റത്തിൽ നോട്ടീസയച്ച് ഹൈക്കോടതി

ഇതോടെ സൂപ്പർ സ്റ്റാർ പദവി ഉറപ്പിച്ച കാർത്തികിന് എന്നാൽ പിന്നീട് വീഴ്ചകളുടെ കാലമായിരുന്നു. ഗോസിപ്പുകളും, കൃത്യതയില്ലാത്ത പെരുമാറ്റവും ഒക്കെ കരിയർ തകർത്തു.

അന്ന് അഭിനയിക്കുന്ന നടിമാർക്കൊപ്പം എല്ലാം കാർത്തിക്കിന്റെ പേര് ചേർത്ത് ഗോസിപ്പുകൾ വന്നിരുന്നു. പിന്നീട് സ്വകാര്യ ജീവിതത്തെ ചൊല്ലിയും ലൊക്കേഷനിലെ പെരുമാറ്റത്തെ ചൊല്ലിയും എല്ലാം വി വാ ദങ്ങൾ ഉണ്ടായി.

ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാൽ എല്ലാവരും റെഡിയായി ഇരുന്നാൽ കാർത്തിക് പതിനൊന്ന് മണിയാവാതെ സെറ്റിൽ വരാറില്ലായിരുന്നെന്നാണ് മാധ്യമപ്രവർത്തകൻ പറയുന്നത്. ആറ് മണിവരെ ഷൂട്ട് ഉണ്ടെങ്കിൽ പോലും മൂന്ന് മണിക്കേ തിരിച്ചുപോകും. ഇത്തരം രീതികൾ എല്ലാം കരിയറിനെ ബാധിച്ചു.

താരത്തിന്റെ വ്യക്തി ജീവിതവും വലിയ വാർത്തയായിരുന്നു. കാർത്തിക് ആദ്യം വിവാഹം ചെയ്തത് രാഗിണിയെ ആയിരുന്നു. അതിൽ രണ്ട് ആൺമക്കൾ പിറന്നു. നടൻ ഗൗതം കാർത്തികും രാഗിണിയിൽ പിറന്ന മകനാണ്.


പിന്നീട്, കാർത്തിക് രാഗിണിയുടെ സഹോദരി രതിയെ വിവാഹം ചെയ്തു. അതിലുമൊരു മകൻ പിറന്നു. അതേസമം, ഭാര്യയുടെ സഹോദരിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്യുകയായിരുന്നു കാർത്തികെന്നാണ് അന്ന് പ്രചരിച്ച വാർത്ത.

ഇക്കാര്യം വലിയ രീതിയിൽ ചർച്ചയാകുകയും നടന്റെ ഇമേജിനെ അത് ബാധിക്കുകയും ചെയ്തു. ഇത് ബലപ്രയോഗം ഒന്നും ആയിരുന്നില്ല, തന്റെ ഭാര്യയുടെ പൂർണ്ണ സമ്മതത്തോടെയാണ് അവളുടെ അനിയത്തിയെ വിവാഹം കഴിച്ചത് എന്നാണ് പിന്നീട് കാർത്തിക് പറഞ്ഞത്. എന്നാൽ അക്കാര്യം ആരാധകരും വിശ്വാസത്തിലെടുത്തില്ല.

Advertisement