‘ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുന്നെന്ന് പറഞ്ഞ് എന്തിനാ എന്നെ വേദനിപ്പിക്കുന്നത്? ഞാൻ എത്രതവണ കമന്റ് ഇട്ടു’; സുധിയുടെ ഭാര്യ രേണു

803

മലയാള സിനിമാ, ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പുലർച്ചെ തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.

Advertisements

നടൻ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊല്ലം സുധിയെ അവസാനമായി ഒരുനോക്ക് കണ്ട് പൊട്ടിക്കരഞ്ഞ ഭാര്യ രേണുവിനെയും മക്കളെയും കണ്ട് കേരളക്കര ഒന്നാകെ കരഞ്ഞിരുന്നു.

ALSO READ- വീഡിയോ എടുത്തില്ലെന്ന് പറഞ്ഞിട്ടും അ ധി ക്ഷേപിച്ചു; പരിശോധിക്കാൻ പോലും കൂട്ടാക്കിയില്ല; വിനായകന്റെ മോശം പെരുമാറ്റത്തിൽ നോട്ടീസയച്ച് ഹൈക്കോടതി

അപ ക ടം നടന്ന് ഒ രുമാസം പിന്നിടുന്നതിനിടെ രേണു ഫ്‌ളവേഴ്‌സ് ചാനലിന്റെ സ്റ്റാർ മാജിക് പരിപാടിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന വേദനയിൽ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്.

രേണു മുൻപ് എടുത്ത സുധിക്ക് ഒപ്പമുള്ള റീൽസ് ഒക്കെ സുധി മ രി ച്ചതിന് പിന്നാലെ രേണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭർത്താവ് മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ രേണു റീൽസ് ചെയ്‌തെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും മറ്റും വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ- അതി ക്ര മിച്ച് കയറിയതല്ല; മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് വീട്ടിൽ കയറിയതാണ്; മകൾ അർഥനയുടെ ആരോപണങ്ങളോട് നടൻ വിജയകുമാർ

കണ്ണീരോടെയാണ് രേണുവിൻരെ കുറിപ്പ്: ‘വീണ്ടും ന്യൂസ് കണ്ടു. ഞാൻ റീൽസ് ചെയ്തു നടക്കുന്നു എന്ന്. ഞാൻ എത്രതവണ കമന്റ് ഇട്ടു ഞാൻ ചെയ്ത റീൽസൊക്കെ ഏട്ടൻ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകൾ ആരും എനിക്ക് സെന്റ് ചെയ്യരുത്’, എന്നാണ് രേണു ഇൻസ്റ്റയിൽ കുറിച്ചത്. എനിക്കിനി ഇത് പറയാൻ വയ്യ. സുധിച്ചേട്ടൻ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കും’- എന്നാണ് രേണു പറയുന്നത്.

‘ഈ റീൽസ് ഏട്ടൻ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങൾക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലിൽ ഈ റീൽസും വന്നേക്കുന്നു. ഏട്ടൻ മരിച്ച് ഒരുമാസത്തിനകം ഞാൻ റീൽസ് ചെയ്തു നടക്കുകയാണെന്ന്. ഞാൻ ഇത് വായിക്കാറില്ല. ഓരോരുത്തർ അയച്ചു തരുമ്പോൾ, ഇൻസ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം.. ഞാൻ ഇൻസ്റ്റ, എഫ്ബി എല്ലാം ലോഗ് ഔട്ട് ആക്കുവാ’, – രേണു കുറിച്ചതിങ്ങനെ. എന്നാൽ രേണുവിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തിയത്.

Advertisement