Home Entertainment Celebrities

ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു എന്റേത്; പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്; തുറന്ന് പറഞ്ഞ് ശാലു മേനോൻ

135

ബിഗ്‌സ്‌ക്രീനിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ നടിയാണ് ശാലുമേനോൻ. സിനിമകളിലും, സീരിയലുകളിലും തിളങ്ങി നിന്നിരുന്ന താരം പെട്ടെന്നൊരു ദിവസമാണ് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചത്. മികച്ച നർത്തകി കൂടിയായ താരം നൃത്തവേദികളിലും സജീവമായി. കലാരംഗത്ത് സജീവമായി നില്ക്കുന്നതിനിടയിലാണ് താരത്തിനെതിരെ അപ്രതീക്ഷിത കേസുകളും, സംഭവങ്ങളും ഉരുത്തിരിയുന്നത്.

ഇപ്പോഴിതാ ഗൃഹലക്ഷ്മി ഓൺലൈന് നല്കിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന്റെ മരണമുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞുക്കൊണ്ടാണ് താരം സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ജീവിതത്തിലെ ഏറ്റവും മോശം വർഷമാണ് 1997. എനിക്ക് പ്രിയപ്പെട്ട മൂന്ന് മനുഷ്യന്മാരെ നഷ്ടപ്പെട്ടത് അപ്പോഴാണ്.

Advertisements

Also Read
ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു; യുവനടനുമായി പ്രണയത്തിൽ; കേട്ട വാർത്തകൾ സത്യമോ

ആദ്യത്തെ മരണം അപ്പൂപ്പന്റേതായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ അച്ഛനും പോയി. അച്ഛനുമായായിരുന്നു ഏറ്റവുമടുപ്പം. വിദേശത്തായിരുന്നു അച്ഛന് ജോലി. അവിടെനിന്നു മടങ്ങിവന്നശേഷമായിരുന്നു മരണം. ചെറിയൊരു പനി വന്നു. അത് ന്യുമോണിയയായി. ഒട്ടും പ്രതീക്ഷിക്കാത്ത മരണം’. അതിന് ശേഷം അച്ഛന്റെ അമ്മ. ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു എന്റെ.

പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ളത്. തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചു.

Also Read
സ്വന്തം ആഗ്രഹങ്ങൾക്കും, താത്പര്യങ്ങൾക്കും വേണ്ടി നിലകൊള്ളാൻ അച്ഛൻ പഠിപ്പിച്ചു; ഭർത്താവിന്റെയും, അമ്മായിഅമ്മയുടെയും നിയന്ത്രണങ്ങൾ കരിയർ തകർത്തു; നിഹാരിക കോനിഡേലയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം തിരഞ്ഞ് ആരാധകർ

തുടക്കത്തിൽ വിഷമം തോന്നിയെങ്കിലും പിന്നെ ഒന്നും കാര്യമായി ബാധിച്ചില്ലെന്നതാണ് സത്യം. അടുപ്പമുള്ളവർ പലരും ഞാൻ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടൽ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി, ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. അതൊക്കെയാണ് ദോഷംചെയ്തത്. ആ സ്വഭാവം മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു. ഇപ്പോൾ താൻ ബോൾഡാണെന്നും. ആ മോശം ദിവസങ്ങളൊക്കെ മറന്നു കഴിഞ്ഞെന്നും ശാലു വ്യക്തമാക്കി.

Advertisement