33 എന്ന മാജിക് ആരംഭിക്കുന്നു, പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ജുവല്‍ മേരി, വൈറലായി ചിത്രങ്ങള്‍

115

മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ജുവല്‍ മേരി. അവതാരകയായും നടിയായും തിളങ്ങിയ താരം വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയത്.

Advertisements

സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരം ഇന്‍സ്ട്രിയിലേയ്ക്ക് വീണ്ടും തിരിച്ച് വന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് പതിവ് കാഴ്ചയാണ്.

Also Read: ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു എന്റേത്; പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്; തുറന്ന് പറഞ്ഞ് ശാലു മേനോൻ

ഇപ്പോഴിതാ ജുവല്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ 33ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ജുവലിന്റെ പിറന്നാള്‍ ആഘോഷം.

തന്റെ പ്രിയ സുഹൃത്തുക്കള്‍2008 മുതല്‍ നല്‍കിയ സ്‌നേഹം തന്നെ വീണ്ടും കലാലയ അനുഭവങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി എന്നും ജുവല്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നു.

Also Read: ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു; യുവനടനുമായി പ്രണയത്തിൽ; കേട്ട വാർത്തകൾ സത്യമോ

നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. ടെലിവിഷന്‍ അവതാരയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 2015ല്‍ പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തി.

Advertisement