Home Entertainment Celebrities

ഗർഭിണിയാണെന്നറിഞ്ഞിട്ടും ഷെബിന്റെ വീട്ടുകാരുടെ മനസ് മാറിയില്ലേ? അവർ പൊന്നുവിനെ കാണാൻ വന്നോ? എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞ് താരങ്ങൾ

548

സോഷ്യൽമീഡിയയിൽ ഒരുപാട് ആരാധകരുള്ള കുടുംബ വ്ളോഗേഴ്സാണ് ഉപ്പും മുളകും ലൈറ്റ്. ഇവർ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.

കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ നിരവധി വാഗ്വാദങ്ങളും സോഷ്യൽമീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിൻ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.

Advertisements

ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭർത്താവിനെയും മാതാപിതാക്കൾ സ്വീകരിച്ചത്. ഇപ്പോൾ ഗർഭിണിയാണ് പൊന്നു. ഒക്ടോബറിൽ പ്രസവമുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ALSO READ- പൃഥ്വിരാജ് നിർമ്മിക്കുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങൾ അണിയറയിൽ! പൃഥ്വിരാജ്- മോഹൻലാൽ കോംബോയിലെ എംപുരാന് വേണ്ടി കാത്തിരിക്കുന്ന ആരാധകർ ത്രില്ലിൽ

കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പൊന്നുവും ഷെബിനും. അതേസമയം, പൊന്നുവിന്റെ വിവാഹം അംഗീകരിച്ച് സ്വന്തം വീട്ടുകാർ സ്വീകരിച്ചതുപോലെ ഷെബിന്റെ വീട്ടുകാർ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഷെബിൻ ക്രിസ്ത്യനാണ്. പൊന്നു ഹിന്ദുവും. പൊന്നുവിനെ ഇതുവരെ ഷെബിന്റെ വീട്ടുകാർ സ്വീകരിച്ചിട്ടില്ല. ഗർഭിണിയാണെന്നറിഞ്ഞിട്ടും അവരുടെ മനസ് മാറിയില്ലേയെന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ ചോദിക്കാറുള്ളത്.

ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പൊന്നുവും ഷെബിനും. അധികം വൈകാതെ അവർ ഓക്കെയാവും. പൊന്നുവിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാർ ഞങ്ങളെ സ്വീകരിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഷെബിൻ പറയുന്നു.

ALSO READ- ഞാൻ നേരിട്ട് കാണാത്ത ആൾ; പക്ഷെ ആ സമയത്ത് ആ ഫോൺ കോൾ എനിക്കൊരു ഔഷധമായിരുന്നു; എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ അറിഞ്ഞു; വെളിപ്പെടുത്തലുമായി ഗായിക രാജലക്ഷ്മി

കൂടാതെ തങ്ങളുടെ ഞങ്ങളുടെ വീഡിയോയ്ക്കും പോസ്റ്റിനും താഴെ ഇപ്പോഴും നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. കാണുമ്പോൾത്തന്നെ അതങ്ങ് ഡിലീറ്റ് ചെയ്യും. ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിന് ശേഷം മാത്രമേ പ്രതികരിക്കാറുള്ളൂ. നെഗറ്റീവ് നോക്കാൻ നിന്നാൽ അതിനേ സമയം കാണൂ. പറയുന്നവർ അവിടെ നിന്ന് പറയട്ടെ. അവരെ ചീത്ത വിളിക്കാനൊന്നും പോവാൻ സമയമില്ലെന്നായിരുന്നു ഷെബിന്റെ മോശം കമന്റുകളോടുള്ള പ്രതികരണം.

കുഴപ്പങ്ങളൊന്നുമുണ്ടാവില്ലെന്ന ഒരു സിറ്റുവേഷൻ എന്റെ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ പോവും. അതിനുള്ള കാത്തിരിപ്പിലാണ്. അവർക്ക് സർപ്രൈസ് കൊടുത്ത് തന്നെ ഞങ്ങൾ കേറും. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. ഒക്ടോബറിലായിരിക്കും പൊന്നുവിന്റെ പ്രസവം.

കൃത്യമായ ഡേറ്റ് പറയാനായിട്ടില്ല. ഇപ്പോൾ 6 മാസം കഴിഞ്ഞു. കുഞ്ഞിനുള്ള പേരുകളൊക്കെ ഞങ്ങൾ കണ്ടുവെച്ചിട്ടുണ്ട്. കാത്തു എന്നാണ് ഞങ്ങൾ ഇപ്പോൾ വിളിക്കുന്നത്. പെൺകുഞ്ഞാണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്നും ദമ്പതികൾ പറയുന്നു.

നെറികേട് കാണിച്ച് കുഞ്ചാക്കോ ബോബൻ, രണ്ടരക്കോടി രൂപ വാങ്ങിയിട്ട് ചെയ്തത് ഇങ്ങനെ, ചാക്കോച്ചന് എതിരെ തുറന്നടിച്ച് പദ്മിനി നിർമ്മാതാവ്:

Advertisement