ഞാൻ നേരിട്ട് കാണാത്ത ആൾ; പക്ഷെ ആ സമയത്ത് ആ ഫോൺ കോൾ എനിക്കൊരു ഔഷധമായിരുന്നു; എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ അറിഞ്ഞു; വെളിപ്പെടുത്തലുമായി ഗായിക രാജലക്ഷ്മി

248

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. ചിത്ര ചേച്ചിയെന്ന് കേൾക്കുമ്പോഴെ വളരെ അഭിമാനത്തോടെയും, സ്‌നേഹത്തോടെയുമാണ് മലയാളികൾ സംസാരിക്കാറുള്ളത്. പ്രണയിനിയായും, അമ്മയായും, അടിച്ചുപൊളിയായും എല്ലാം നമ്മൾ ചേച്ചിയെ, അവരുടെ പാട്ടുകളെ നെഞ്ചോട് ചേർത്തു. ഇന്ത്യയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് ചിത്രയെപ്പോലുള്ള ഗായിക എന്നു പറയാം.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഗായികയായ ചിത്ര ചേച്ചിയെ കുറിച്ച് ഗായിക രാജലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് രാജലക്ഷ്മി ചിത്ര ചേച്ചിയെ കുറിച്ച് സംസാരിക്കുന്നത്. ചേച്ചി എനിക്ക് അമ്മയെ പോലെ ആണെന്നാണ് താരം പറയുന്നത്. രാജലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ; ചിത്ര ചേച്ചിയോട് ആദ്യമായി സംസാരിച്ച ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. എന്റെ ഭർത്താവ് വലിയൊരു അപകടത്തിൽ പെട്ട് ഐസിയുവിലാണ്. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു.

AdvertisementsAlso Read

ആ മറുപടി കേട്ട് കണ്ണുനിറഞ്ഞു പോയി; സിനിമാ പ്രമോഷന് വരാതെ നിർമ്മാതാവിനെ കരയിപ്പിക്കുന്നവരിൽ നിന്നും വ്യത്യസ്തരാണ് അജുവും ധ്യാനും; നിർമ്മാതാവിന്റെ കുറിപ്പ്

ഒന്നും പറയാറായിട്ടില്ല എന്നാണ് എന്റെ ഭർത്താവിനെക്കുറിച്ച് ഡോക്ടർ പറഞ്ഞത്. ആശുപത്രിയിൽ ഐസി യുണിറ്റിന് മുന്നിൽ നിൽക്കുമ്‌ബോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോൾ ഞാൻ സേവ് ചെയ്തിട്ടുള്ള നമ്ബർ അല്ല’. രാജലക്ഷ്മിയാണോ? വിളിച്ച ആൾ എന്നോടു ചോദിച്ചു. അതേ ഞാൻ മറുപടി പറഞ്ഞു. മോളേ ചിത്ര ചേച്ചിയാണ്. ആ നിമിഷത്തെക്കുറിച്ച് ഓർക്കുമ്‌ബോൾ ഇപ്പോഴും എന്റെ കണ്ണു നിറയും. അന്നേരം വരെ ഞാൻ ചിത്ര ചേച്ചിയെ നേരിട്ട് കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല.

കുട്ടിക്കാലം മുതൽ കാണാനും സംസാരിക്കാനും ആഗ്രഹിച്ചു നടന്ന വ്യക്തിയാണ് എന്നെ വിളിക്കുന്നത്. അതും തകർന്നു തരിപ്പണമായി ആശുപത്രി വരാന്തയിൽ നിൽക്കുന്ന എന്നെ, അതിന് ശേഷം ഇങ്ങോട്ട് ചിത്ര ചേച്ചി എന്റെ ജീവിതത്തിന്റെ ഭാഗമായി. വ്യക്തിപരമായി ചിത്രചേച്ചി എനിക്ക് സംഗീതജ്ഞ മാത്രമല്ല. അമ്മയുടെ സ്ഥാനമുള്ള ഒരാളാണ്. സംഗീതത്തിൽ മാത്രമല്ല, ജീവിതത്തിലും അങ്ങനെ തന്നെ. ജീവിതത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ചേച്ചിയെ വിളിച്ച് അറിയിക്കാറുണ്ടെന്നാണ് രാജലക്ഷ്മി പറഞ്ഞത്.

Also Read
ദുബായ് ചോക്ലേറ്റ് എന്റെ അരികിലുണ്ട്; 100 ദിവസത്തെ യുദ്ധത്തിന് ശേഷം ആദ്യമായി ഒരു കൂടിക്കാഴ്ച; കണ്ടുമുട്ടി റെനീഷയും സെറീനയും

മികച്ച ഗായികയ്ക്കുള്ള 2010- ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ ഗായികയാണ് രാജലക്ഷ്മി. ജനകൻ എന്ന ചലച്ചിത്രത്തിലെ ഒളിച്ചിരുന്നെ ഒന്നിച്ചൊളിച്ചിരുന്നെ എന്ന ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്. മലയാളത്തിന് പുറമേ കന്നഡ ചിത്രത്തിലും, നാടകങ്ങളിലും രാജലക്ഷ്മി പാടിയിട്ടുണ്ട്.

Advertisement