Home Entertainment Celebrities

സ്വാതി റെഡ്ഡിയും ഭർത്താവും വേർപിരിയലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ, ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം നീക്കി നടി

152

സുബ്രഹമണ്യപുരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് സ്വാതി റെഡ്ഡി. ഈ സിനിമയിലെ കൺകൾ ഇരണ്ടാൽ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി.

നിരവധി സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാട് സ്വാതി റെഡ്ഡി. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ എന്നീ സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ആമേൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും താരം സുപരിചിതയായി മാറിയത്. ഫഹദ് നായകനായി വേഷമിട്ട ഈ ഹിറ്റ് ചിത്രത്തിൽ ശോശന്ന എന്ന വേഷത്തിലൂടെ ആയിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവർന്നത്.

Advertisements

പിന്നീട് നോർത്ത് 24 കാതത്തിലും മികച്ച വേഷത്തിൽ സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ഡബിൾ ബാരലിലും സ്വാതി ഒരു പ്രധാന വേഷത്തിൽ എത്തി. ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം തൃശൂർ പൂരത്തിലും നായിക സ്വാതിയായിരുന്നു.

Also Read
ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല; നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും; വികാര നിർഭര കുറിപ്പുമായി മെഗാസ്റ്റാർ മമ്മൂട്ടി

ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തിൽ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകർഷിച്ചിരുന്നു.അതേ സമയം മലയാളികളുടെ ഈ പ്രിയപ്പെട്ട നടി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകൾ സ്വാതി റെഡ്ഡി നീക്കം ചെയ്തതോടെ യാണ് ഇരുവരും വേർപിരിയലിന്റെ വക്കിലെന്ന് റിപ്പോർട്ട് പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇക്കാര്യത്തിൽ സ്വാതി റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2018ലായിരുന്നു പൈലറ്റ് ആയ വികാസ് വാസുവും സ്വാതിയും വിവാഹിതർ ആയത്. പക്ഷേ ഇതു പോലെ നേരത്തെയും സ്വാതി ഭർത്താവിന് ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നു എന്ന വാർത്തയും വന്നു.

തുടർന്ന് ഇക്കാര്യത്തിൽ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. ഭർത്താവിന് ഒപ്പമുളള ഫോട്ടോകൾ ആർക്കീവ് ആക്കിയതാണെന്ന് ആയിരുന്നു അന്ന് താരം പറഞ്ഞത്. എന്നാൽ ആ പ്രതികരണം ആരാധകർക്ക് അത്ര തൃപ്തികരമായി തോന്നിയിരുന്നില്ല.

Also Read
ആ പ്രണയബന്ധം വെറും ഗോസിപ്പ് മാത്രമായിരുന്നോ; നടി സൗന്ദര്യയുമായുള്ള പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് ജഗപതി ബാബു

Advertisement