നായകന്റെ മുഖം നക്കി തുടയ്ക്കാനും ചുംബിക്കാനും സംവിധായകൻ പറഞ്ഞു, ആദ്യം അത് ഞാൻ മടിച്ചെങ്കിലും അയാൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി നടി ഗീത

1101

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ശക്തയായ നായികയായിരുന്നു നടി ഗീത. അക്കാലത്ത് മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച വ്യക്തിയായിരുന്നു ഗീത. മലായാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അന്നത്തെ ഹാസ്യ നിരയ്ക്ക് ഒപ്പവും ഗീത അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക് നടി ആയിരുന്നെങ്കിലും മലയാളികൾ സ്വന്തം നാട്ടുകാരിയെ പോലെയാണ് ഗീതയെ ഇഷ്ടപ്പെട്ടിരുന്നത്.പഞ്ചാഗ്നി, ലാൽസലാം തുടങ്ങി വാണിജ്യ പരമായ സിനിമകളിലും കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരു പോലെ മികവ് തെളിയിച്ച നടി കൂടിയാണ് ഗീത.

Advertisements

Also Read
സ്വാതി റെഡ്ഡിയും ഭർത്താവും വേർപിരിയലിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ, ഭർത്താവിന് ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം നീക്കി നടി

ഇപ്പോഴും അമ്മ വേഷങ്ങളിൽ സജീവ സാന്നിധ്യമാണ് ഗീത. തമിഴിൽ വിജയ് അടക്കമുള്ള യുവ സൂപ്പർതാരങ്ങളുടെ അമ്മ വേഷത്തിൽ ഗീത എട്ടിയിട്ടുണ്ട്.അതേ സമയം ഒരു തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. പുതു പുതു അർത്ഥങ്ങൾ എന്ന ഹിറ്റ് ചിത്രത്തിൽ റഹ്‌മാന്റെ നായികയായി എത്തിയതിനെ കുറിച്ചാണ് നടി പറഞ്ഞത്. ഒരു പ്രണയ ചിത്രമായിരുന്നു അത് അതിൽ ഭാര്യാഭർത്താക്കന്മാരായാണ് താനും റഹ്‌മാനും അഭിനയിക്കുന്നത്.

ചിത്രത്തിൽ സ്‌ക്രിപ്റ്റിൽ ഇല്ലാത്ത ഒരു രംഗം ഉണ്ടായിരുന്നു ആഹാരം കഴിക്കാനായി ഇരിക്കുന്ന സമയത്ത് താനും റഹ്‌മാനും തമ്മിൽ വലിയ വഴക്ക്. സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യം കൊണ്ട് താൻ റഹ്‌മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിക്കുന്നു.

ശരിക്കും ഇത് സ്‌ക്രിപ്റ്റിൽ ഇല്ലാത്തത് കൊണ്ട് ആരും ഇക്കാര്യം പ്രതീക്ഷിച്ചില്ല അപ്പോൾ സംവിധായകൻ പറഞ്ഞു റഹ്‌മാന്റെ മുഖത്ത് വീണ സോസ് നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്ന് താൻ ഈ കാര്യത്തിൽ ഒന്ന് മടിച്ചു. എന്നാൽ ഒരു ഭർത്താവിനെ സ്‌നേഹം കൊണ്ട് ഭാര്യക്ക് കീഴ്‌പ്പെടുത്താൻ കഴിയൂ എന്നും അങ്ങനെ ചെയ്താൽ ഭർത്താവിന്റെ പിണക്കം മാറും എന്നും പറഞ്ഞ് സംവിധായകൻ തന്നെ നിർബന്ധിച്ചു എന്നും ഗീത പറയുന്നു.

Also Read
ആ പ്രണയബന്ധം വെറും ഗോസിപ്പ് മാത്രമായിരുന്നോ; നടി സൗന്ദര്യയുമായുള്ള പ്രണയത്തെ കുറിച്ച് മനസ്സ് തുറന്ന് ജഗപതി ബാബു

ബന്ധങ്ങൾ ഇടയ്ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ബാല, ഇത് അമൃതയെ ഉദ്ധേശിച്ചാണോ എന്ന് ആരാധകർ

Advertisement