Home Entertainment Celebrities

ആ കല്യാണം ദിവസം ശരിക്കും വിഷമം ആയിരുന്നു; ആസിഫിക്ക ഭാര്യയും മക്കളെയും ഒക്കെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അസൂയ തോന്നും; ക്രഷ് പറഞ്ഞ് അനാർക്കലി

271

ആനന്ദം എന്ന സിനിമയിലൂടെ ബോയ് കട്ട് അടിച്ച് മലയാള സിനിമയിലേക്ക് കയറി വന്ന നടിയാണ് അനാർക്കലി മാരിക്കാർ. തുടർന്ന് ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സുലൈഖ മൻസിൽ. അനാർക്കലിയുടേതായി വരുന്ന ഫോട്ടോ ഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ജാനകി ജാനേ ചിത്രത്തിൽ താരം അവതരിപ്പിച്ചകഥാപാത്രവും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

സിനിമയിൽ മാത്രമല്ല റിയൽ ലൈഫിലും സ്വന്തം അഭിപ്രായം തുറന്നുപറയാൻ മടിയില്ലാത്തയാളാണ് അനാർക്കലി. താരം നേരിടുന്ന ചോദ്യങ്ങൾക്കെല്ലാം ഓപ്പണായിതന്നെ മറുപടി പറയാറുണ്ട്.

Advertisements

ഇപ്പോഴിതാ അനാർക്കലി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സെലിബ്രിറ്റി ക്രഷുകളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്. താൻ സ്വപ്നക്കൂട് സിനിമ കണ്ട് പൃഥ്വിരാജ് ഫാനായെന്ന് പറയുകയാണ് അനാർക്കലി. തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജ് ആയിരുന്നു.

ALSO READ- പത്താംക്ലാസ്സുകാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ചു, കുട്ടി 5 മാസം ഗർഭിണി, 2 പേർ അറസ്റ്റിൽ

‘ഭയങ്കര ഇഷ്ടമായിരുന്നു പൃഥ്വിരാജിനെ. ഞാനും ചേച്ചിയുമൊക്കെ പൃഥ്വിരാജിന്റെ ഹാർഡ് കോർ ഫാൻസ് ആയിരുന്നു. അങ്ങനെ അത് കുറച്ചു കഴിഞ്ഞപ്പോളാണ് ആസിഫിക്ക ( ആസിഫ് അലി) വരുന്നത്. സോൾട്ട് ആൻഡ് പെപ്പർ കഴിഞ്ഞതിനുശേഷം ആസിഫിക്കയോട് ഇഷ്ടമായി’- എന്നാണ് അനാർക്കലി വെളിപ്പെടുത്തുന്നത്.

ഇതോടെ പിന്നെ രാജുവേട്ടനെ രണ്ടാമത് വച്ചു. സോറി രാജുവേട്ടാ, പിന്നെ ഇഷ്ടം ആസിഫിക്കയോടായി. പിന്നെ ആസിഫയ്ക്കയോട് ഭയങ്കര ഇഷ്ടമായിരുന്നു. എന്നാൽ ആസിഫിക്ക കല്യാണം കഴിച്ചതോടുകൂടി ഭയങ്കര വിഷമമായി. ഇക്കാര്യം താൻ താരത്തോട് പറഞ്ഞിട്ടുണ്ടെന്നും അനാർക്കലി പറയുന്നു.

ALSO READ-നായകന്റെ മുഖം നക്കി തുടയ്ക്കാനും ചുംബിക്കാനും സംവിധായകൻ പറഞ്ഞു, ആദ്യം അത് ഞാൻ മടിച്ചെങ്കിലും അയാൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി നടി ഗീത

‘ഞാൻ നിങ്ങളുടെ ഭയങ്കര ഫാനായിരുന്നു നിങ്ങൾ കല്യാണം കഴിച്ചപ്പോൾ എനിക്ക് ഭയങ്കര വിഷമമായിരുന്നു എന്ന്. ഭയങ്കര സങ്കടം ആയിപ്പോയി, ആ കല്യാണം ദിവസം എനിക്ക് ശരിക്കും വിഷമം ആയിരുന്നു.’

ആസിഫിക്കയുടെ ഫാമിലി കാണുമ്പോൾ ഭാര്യയും മക്കളെയും ഒക്കെ ഇങ്ങനെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ വീണ്ടും അസൂയ തോന്നും’ – എന്നും അനാർക്കലി പറയുന്നു.

നടി സ്വാതി റെഡ്ഡിയും ഭർത്താവും പിരിയുന്നു! അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്..

Advertisement