Home Entertainment Celebrities

ഞങ്ങള്‍ തമ്മില്‍ 5 വയസ്സിന് വ്യത്യാസം, ശരിക്കും ഒരു കുട്ടിയെ പോലെയായിരുന്നു അമാല്‍, എന്റെ ജീവിത പങ്കാളി അവള്‍ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അമാലിനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

1180

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഒരു മലയാള നടന്‍ മാത്രമല്ല മറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്. പുതുമുഖങ്ങളുടെ സംരഭത്തില്‍ ഇറങ്ങിയ സെക്കന്‍ഡ്ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ എത്തി തിളങ്ങുകയാണ്.

Advertisements

നിരവധി ആരാധകരാണ് ഈ യുവതാരത്തിനുള്ളത്. അടുത്തിയിടെ ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അതില്‍ ഒടുവിലത്തേതായിരുന്നു സീതാരാമം. തിയ്യേറ്ററില്‍ വന്‍ വിജയമാണ് ഈ ചിത്രം നേടിയത്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍.

Also Read:അവളില്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു, വിവാഹം കഴിക്കാന്‍ ഡിമാന്റ് ചെയ്യുകയായിരുന്നു, മഞ്ജിമ ജീവിതത്തിലേക്ക് വന്ന കഥ തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്

പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന് ഒരേ സമയം തെലുങ്കിലും തമിഴിലും ഹിന്ദിയിലും വ്യത്യസ്തമായ സിനിമകള്‍ ഒരേ സമയം റിലീസിന് എത്തുന്നതും ഏറെ ശ്രദ്ധേയമാണ്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിലുഡിലും പ്രശസ്തനായ താരം ആരാധകരുടെ ബാഹുല്യത്തിലും മുന്‍പന്തിയിലാണ്.

ദുല്‍ഖറിനെ പോലെ തന്നെ പ്രിയപ്പെട്ടതാണ് താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക്. 2011ലായിരുന്നു ദുല്‍ഖര്‍ അമാല്‍ സൂഫിയയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 2017ല്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍.

Also Read: സിനിമ ചെയ്യുന്നില്ലെങ്കില്‍ അങ്ങനെ തന്നെ പറയും, അല്ലാതെ 10 തിരക്കഥ കേട്ടു എന്നൊന്നും പറയാന്‍ നില്‍ക്കാറില്ല, കാര്യങ്ങള്‍ പറയാന്‍ ഒരു മടിയുമില്ല, അഹാന കൃഷ്ണ പറയുന്നു

തനിക്ക് 12 വയസ്സുള്ളപ്പോള്‍ അമാല്‍ ഏഴാംക്ലാസ്സിലായിരുന്നു. തന്നേക്കാള്‍ 5 വയസ്സിന് വ്യത്യാസമുണ്ടെന്നും അവള്‍ ശരിക്കും ഒരു കുട്ടിയെ പോലെയായിരുന്നുവെന്നും ചെന്നൈയില്‍ വെച്ച് അമാലിനെ ആദ്യമായി കണ്ടതെന്നും പിന്നീട് പല ഇടങ്ങളിലും വെച്ച് കണ്ടപ്പോള്‍ തന്റെ ജീവിത പങ്കാളി ഇവാണെന്ന് തോന്നിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

തങ്ങള്‍ സ്‌കൂള്‍മേറ്റ്‌സ് കൂടിയായിരുന്നു. അമാലിനെ കുറച്ച് വീട്ടില്‍ പറയുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയിലൂടെ അമാലിനോട് സംസാരിച്ചിരുന്നുവെന്നും കോഫി ഡേറ്റിലൂടെയാണ് ആദ്യം കണ്ടതെന്നും പിന്നീട് കാര്‍ യാത്രകള്‍ നടത്തിയിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

Advertisement