Home Entertainment Celebrities

ഞങ്ങൾ ഉള്ള സമയത്താണ് മോഷ്ടാവ് എത്തിയിരുന്നതെങ്കിൽ? മാളവികയുടെ വീട്ടിൽ ആയുധങ്ങളുമായി മോഷ്ടാവ്; കവർന്നത് ലക്ഷങ്ങളുടെ സാധനങ്ങൾ

320

മലയാളികൾക്ക് ഏറെ സുപരിചിതയായ സിനിമാ നടിയും മിനിസ്‌ക്രീൻ താരവുമാണ് മാളവിക കൃഷ്ണദാസ്. ആക്ടിംഗ് റിയാലിറ്റി ഷോയിലൂടെ ആണ് മാളവിക ശ്രദ്ധേയ ആയത്. മികച്ച നർത്തകി കൂടിയായ മാളവികയുടെ റീൽസെല്ലാം വൈറലാവാറുമുണ്ട്.

ഇതിനിടെ താരം റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരിക്കുകയാണ്. താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയൽ മേഖലയിൽ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്.ശേഷം തായ്ലൻഡിലേക്കായിരുന്നു ഇരുവരും ഹണിമൂൺ പോയത്. പിന്നാലെ ദുബായിലേക്കും ഇവരെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ ആഘോഷങ്ങൾക്കെല്ലാം പിന്നാലെ വീട്ടിലേക്ക് ഒരു ദുര ന്തം എത്തിയിരിക്കുകയാണ്. മാളവികയുടെ പട്ടാമ്പിയിലെ വീട്ടിലാണ് വലിയൊരു ദു ര ന്തം സംഭവിച്ചിരിക്കുന്നത്. മാ രകമായ ആയുധങ്ങളുമായി എത്തിയ മോഷ്ടാവ് വീട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നിരിക്കുകയാണ്.

ALSO READ- ‘ഇതാണ് ഒരു ആവറേജ് ഫേസ്ബുക്ക് അമ്മാവന്മാർക്കു വേണ്ടത്’; എസ്തർ പറഞ്ഞതിന് പിന്നിലെ കാരണം തേടി സോഷ്യൽമീഡിയ

വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോ ഷണം. മോഷണം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തേജസ് പങ്കുവെച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നിരിക്കുന്നത്.

ഇവരുടെ വീട്ടിലേക്ക് രാവിലെ ജോലിക്കെത്തിയ സ്ത്രീയാണ് വീട് തുറന്നപ്പോൾ മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് മോഷ്ടാവ് കവർന്നിട്ടുണ്ട്. വീട്ടിൽ സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.പ്രധാന വാതിൽ കത്തി ഉപയോഗിച്ച് കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്നും തേജസ് വിവരിക്കുന്നു.

ALSO READ-എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും പുഞ്ചിരിച്ചുകൊണ്ട് നേരിടാന്‍ ശീലിച്ചു; ചേച്ചിയെ കുറിച്ച് അഭിരാമി

‘ഇപ്പോൾ ഞങ്ങൾ പട്ടാമ്പിയിലെ മാളവികയുടെ വീട്ടിലാണ് ഉള്ളത്. ഇവിടെ ഇന്നലെ രാത്രി മോഷണം നടന്നിട്ടുണ്ട്. അതിൽ ഞങ്ങൾ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് വന്നു. എല്ലാവരും സൂക്ഷിക്കുക. ഞങ്ങൾ വീട്ടിലുണ്ടായിരുന്നില്ല. ചിലപ്പോൾ ഞങ്ങൾ ഉള്ള സമയത്താണ് മോഷണം നടന്നതെങ്കിൽ ചിലപ്പോൾ അയാൾ ഞങ്ങളേയും ആക്രമിച്ചേനെ. തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അവിടെയും കയറാൻ അയാൾ ശ്രമിച്ചിരുന്നു. ദൃശ്യങ്ങൾ കണ്ടിട്ട് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ മെസേജ് അയച്ച് അറിയിച്ചാൽ അന്വേഷണത്തിന് ഉപകാരപ്പെടും.’- എന്നും തേജസ് പറയുന്നു.

അതേസമയം, അടുത്ത വീട്ടിൽ ആളനക്കം കേട്ടതുകൊണ്ട് മോഷ്ടാവ് അവിടെ കേറിയില്ല. അതുകൊണ്ട് വലിയൊരു അപകടം ഒഴിവായി. ആയുധങ്ങളുമായിട്ടാണ് മോഷ്ടാവ് വന്നത്. കത്തിവെച്ച് മെയിൻ ഡോർ കുത്തി പൊളിച്ചു. മാത്രമല്ല വീട്ടിലെ എല്ലാ മുറികളിലും കയറി സാധനങ്ങൾ വലിച്ച് വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. അലമാരയും തുറന്നിട്ടുണ്ട്. പോലീസ് നായ എത്തിയിരുന്നു. മണം പിടിച്ച് വീടിന് പിറകിലുളള ഒഴിഞ്ഞ പറമ്പിലേക്കാണ് പോയത്. മോഷ്ടാവിനെ മനസിലായിട്ടില്ല. അന്വേഷണം നടക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുക. വീടുകളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാതിരിക്കുക-എന്നും തേജസ് മുന്നറിയിപ്പ് നൽകുന്നു.

Advertisement