Home Entertainment Celebrities

പണി പാളി! കുഞ്ഞുങ്ങൾ തിരയിൽ അകപ്പെട്ട വിഡീയോയുമായി അഞ്ജലി നായർ; കൊച്ച് കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ? ചൂടായി സോഷ്യൽമീഡിയ

701

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ നടിയാണ് അഞ്ജലി നായർ. ചെറുതും വലുതുമായ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള അഞ്ജലി നായർ ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമാണ് നടി.

നടി അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ വിജയം നേടിയവയും ആയിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാൻ തയ്യാറാകുന്ന നടി കൂടിയാണ് അഞ്ജലി നായർ. ബെൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് അഞ്ജലിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. റാം, സോളമന്റെ മണവാട്ടി സോഫിയ, വൺ സെക്കന്റ്, പനി, കളം , രണ്ടാം പകുതി തുടങ്ങി നടി അഭിനയിക്കുന്ന നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

ALSO READ- മാനസിക രോഗിയാണ്, 20 വർഷമായി ചികിത്സിലാണ്; ബാല നല്ലൊരു മനുഷ്യനാണ്, തന്നെ പൂട്ടിയിട്ടിട്ടില്ലെന്ന് ആറാട്ടണ്ണൻ; ചെ കു ത്താനെ പൂട്ടുമെന്ന് ബാല

സംവിധായകനായ അജിത്താണ് അഞ്ജലിയുടെ ഭർത്താവ്. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുമായി വിവാഹമോചിതയായതിന് ശേഷമാണ് അജിത്തിനെ താരം വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ആദ്വിക എന്നൊരു മകളും പിറന്നിരുന്നു.

അതേസമയം, താരം പങ്കുവെച്ച പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യ വിവാഹത്തിലെ മകൾ ആവണിയും ആദ്വികയും അജിത്തുമായി വിനോദയാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട താരം വലിയൊരു അപ ക ടത്തിലേക്ക് ചെന്നെത്തിയ വീഡിയോയാണ് ഇപ്പോൾ പങ്കിട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ അഞ്ജലി പങ്കുവച്ച ഈ വീഡിയോ വൈറലാകുകയാണ്. മക്കൾക്കുമൊപ്പം കടൽക്കരയിൽ ഇരുന്ന് കളിക്കുന്ന അഞ്ജലിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. മൂത്തമകൾ ആവണി രണ്ടാമത്തെ മകൾ ഒരു വയസുകാരി ആദ്വികയുടെ കാൽ ചെളിയിൽ പൂഴ്ത്തി കളിക്കുന്നതാണ് വീഡിയോ.
ALSO READ- ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ , സിനിമയില്‍ വന്നശേഷം സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ല, പ്രണവിനെ കുറിച്ച് മാളവിക പറയുന്നത് കേട്ടോ

ആദ്വികയെ പിടിച്ചുകൊണ്ടാണ് അഞ്ജലി ഇരിക്കുന്നത്. വീഡിയോ പകർത്തുന്നത് അഞ്ജലിയുടെ ഭർത്താവ് അജിത്തുമാണ്. അതേസമയം, ഇരുവരുടെയും ശ്രദ്ധ മാറിയ സമയത്ത് ശക്തമായ തിരമാല വന്നടിക്കുകയായിരുന്നു.

തിര പാഞ്ഞെത്തിയപ്പോൾ അഞ്ജലിയുടെ രണ്ട് മക്കളും കടലിൽ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളെ ഉടൻ തന്നെ അഞ്ജലിയും ഭർത്താവും എടുത്തതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.

ഈ വീഡിയോ ‘പണി പാളി …’ എന്ന ക്യാപ്ഷൻ നൽകിയാണ് അഞ്ജലി പങ്കിട്ടിരിക്കുന്നത്. എന്നാൽ ഫണ്ണിയായി പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് വിഷമിക്കുകയാണ് പ്രേക്ഷകർ. അഞ്ജലിയെ ചീത്തവിളിക്കാനും ഉപദേശിക്കാനും നിരവധിപേരാണ് കമന്റ് ബോക്‌സിൽ എത്തിയിരിക്കുന്നത്.

‘ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി കടൽതീരത്ത് പോകുമ്പോൾ ശ്രദ്ധിക്കണം, കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ, നിങ്ങൾക്കറിഞ്ഞൂടെ ഏത് നിമിഷവും തിര വരുമെന്ന്… കൊച്ച് കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ?, മോൾക്ക് എന്തെങ്കിലും പറ്റിയോ?’ എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ. അതേസമയം, താരം ഇപ്പോൾ കമന്റ് ബോക്‌സ് ഓഫാക്കിയിട്ടുണ്ട്.

Advertisement