ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ , സിനിമയില്‍ വന്നശേഷം സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ല, പ്രണവിനെ കുറിച്ച് മാളവിക പറയുന്നത് കേട്ടോ

191

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മാളവിക ജയറാം. ഈ താരത്തിന്റെ സിനിമയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനോടകം നിരവധി തിരക്കഥകള്‍ കേട്ടുവെന്ന് മാളവിക പറഞ്ഞു. തനിക്ക് ചേരുന്ന ഒരു റോള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയത്തിലേക്ക് എത്തുമെന്ന് മാളവിക അറിയിച്ചിരുന്നു. വൈകാതെ അത് സംഭവിക്കും എന്നാണ് പ്രതീക്ഷ. അതേസമയം നേരത്തെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണ പ്രിയദര്‍ശന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിലേക്ക് ആദ്യം സെലക്ട് ചെയ്തിരുന്നത് മാളവികയെ ആയിരുന്നു. എന്നാല്‍ മാളവിക തന്നെയാണ് ഇതില്‍ നിന്ന് പിന്മാറിയത്. 
ഇതുവരെ സിനിമയിലേക്ക് എത്തിയില്ലെങ്കിലും മലയാള സിനിമയിലെ താരങ്ങളുമായി അടുത്ത സൗഹൃദം ഉണ്ട് മാളവികയ്ക്ക്. ഈ അടുത്ത് അഭിമുഖത്തില്‍ മീനാക്ഷി ദിലീപിനെ കുറിച്ചും ദുല്‍ഖറിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു താരം. മീനാക്ഷി തന്റെ ബേബി സിസ്റ്റര്‍ ആണെന്നായിരുന്നു അന്ന് മാളവിക പറഞ്ഞത്. 
ഇതിനിടെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മാളവിക സംസാരിച്ചു. ഫില്‍ട്ടര്‍ ഇല്ലാത്ത വ്യക്തി എന്നാണ് പ്രണവിനെ കുറിച്ച് മാളവിക പറഞ്ഞത്. സിനിമയില്‍ വന്നശേഷം അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞു. താരപുത്രിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പൊതുവേ സിനിമയ്ക്ക് അകത്തും പുറത്തും പ്രണവ് മോഹന്‍ലാലിനെ കുറിച്ച് നല്ല അഭിപ്രായമാണ്. 
ആര്‍ക്കും അസൂയ തോന്നുന്ന ഒരു ക്യാരക്ടര്‍ ആണ് പ്രണവിന്റെ. ഒട്ടും ജാഡ ഇല്ലാത്ത മനുഷ്യന്‍, പച്ചയായ മനുഷ്യന്‍ എന്നൊക്കെ പറയാം ഇദ്ദേഹത്തെക്കുറിച്ച്. ഒട്ടും ആഡംബര ജീവിതം ഇഷ്ടപ്പെടാത്ത ഒരാള്‍ കൂടിയാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് എപ്പോഴും ട്രിപ്പില്‍ തന്നെയായിരിക്കും. അതേസമയം മാളവികയുടെ കമന്റ് കേട്ടതോടെ നിങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisements
Advertisement