ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല , ആഗ്രഹം സഫലമാവട്ടെ എന്ന് ആരാധകരും

84

സ്വന്തം കഴിവുകൊണ്ട് ജനപ്രിയ നായകന്‍ എന്ന പദവിയില്‍ എത്തിയ നടനാണ് ദിലീപ്. മലയാള സിനിമയെ മുന്നോട്ടു നയിക്കാന്‍ വലിയൊരു പങ്കുവഹിച്ച നടന്‍ കൂടിയാണ് ഇദ്ദേഹം. ഒരുകാലത്ത് ഷക്കീല തരംഗം ആഞ്ഞടിച്ച് കാലഘട്ടത്തില്‍ പല തീയേറ്ററുകളും കല്യാണം മണ്ഡപങ്ങള്‍ ആയി മാറി. ഈ സമയത്ത് വീണ്ടും കുടുംബപ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിച്ചത് ദിലീപ് ചിത്രങ്ങള്‍ തന്നെ.

Advertisements

ഒരു ഇടവേളയ്ക്കുശേഷം വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയിലൂടെ ദിലീപ് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതുവരെ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ പ്രതിസന്ധിഘട്ടത്തില്‍ തന്നെ ആയിരുന്നു എന്ന് പറയേണ്ടിവരും. മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അതേസമയം മലയാളത്തിലെ ഏത് താരത്തിനൊപ്പം അഭിനയിക്കാനാണ് താല്പര്യം എന്ന് ചോദിച്ചപ്പോള്‍ ഷക്കീല പറഞ്ഞത് ദിലീപിന്റെ പേരായിരുന്നു. ചാന്തുപൊട്ട് എന്ന സിനിമ കണ്ടത് മുതല്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല പറഞ്ഞു. ദിലീപ് നല്ല നടനാണ് ഒരുമിച്ചുള്ള സിനിമയില്‍ ഒരു സീന്‍ എങ്കിലും നല്ലത് ആണെങ്കില്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതേസമയം ദിലീപിനെ ഇതുവരെ കാണാനോ സംസാരിക്കാനോ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഷക്കീല പറഞ്ഞു.

അതേസമയം ഷക്കീലയുടെ ആഗ്രഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ദിലീപിനോട് അവതാരിക ചോദിച്ചപ്പോള്‍. തനിക്ക് അവര്‍ക്കൊപ്പം അഭിനയിക്കുന്നതിന് യാതൊരു വിരോധവും ഇല്ലെന്നും അവര്‍ക്ക് ചേരുന്ന കഥാപാത്രം ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിളിക്കും എന്ന് നടന്‍ പ്രതികരിച്ചു. എന്തായാലും ഷക്കീലയുടെ ആഗ്രഹം പെട്ടെന്ന് തന്നെ നടക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത് .

 

Advertisement