Home Entertainment Celebrities

ആദ്യം എന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു, ഇപ്പോള്‍ മകളെയും വെറുതെ വിടുന്നില്ല, അവനില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്നറിയില്ല, തുറന്നുപറഞ്ഞ് പ്രവീണ

391

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ. നിരവധി സിനിമകളില്‍ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളില്‍ പ്രവീണ എത്തിയിരുന്നു.

Advertisements

പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സിനിമയിലൂടെ എത്തി പിന്നീട് സീരിയല്‍ രംഗത്തും സൂപ്പര്‍ നായികയായി തിളങ്ങുക ആയിരുന്നു പ്രവീണ. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Also Read: ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി നടി കാവ്യ മാധവന്‍ , താരം പങ്കുവെച്ച ഫോട്ടോ കണ്ടോ !

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമയ വേഷങ്ങള്‍ പ്രവീണ ചെയ്തു.വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു നടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ തിളങ്ങിയിരുന്നു.

കുറച്ച് കാലം മുമ്പ് പ്രവീണയുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ട് ഉണ്ടാക്കി ഒരാള്‍ താരത്തിന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ ഒരിക്കല്‍ കൂടി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണ.

Also Read; ഒരേ സമയം രണ്ട് പ്രണയം; അക്ഷയ് തന്നെ ചതിച്ചെന്ന് ശില്പ ഷെട്ടി; പ്രണയത്തിൽ അക്ഷയ് മാസ്റ്റർ

ആദ്യം തന്നെ മാത്രമായിരുന്നു ഉപദ്രവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മകളെയും ഇയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങി. 23 വയസ്സുള്ള തമിഴ് പയ്യനാണ് ഇതിനെല്ലാം പിന്നിലെന്നും താന്‍ അവന് അമ്മയെ പോലെ ആണെന്നും എപ്പോഴും അവനെ കോള്‍ ചെയ്യണം എന്നൊക്കെയാണ് അവന്‍ പറയുന്നതെന്നും അവന്‍ ഒരു സാഡിസ്റ്റാണെന്നും താരം പറയുന്നു.

ആദ്യം തന്റെ ചിത്രങ്ങളായിരുന്നു മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. അതിന് പിടിയിലായതിന് പിന്നാലെ ഇപ്പോള്‍ മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങള്‍ ഇതുപോലെ ചെയ്യുകയാണെന്നും തന്റെ കുടുംബാംഗങ്ങളെയും വെറുടെ വിടുന്നില്ലെന്നും ഒത്തിരി ദ്രോഹം ചെയ്യുന്ന അവനില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് അറിയില്ലെന്നും പ്രവീണ പറയുന്നു.

Advertisement