Home Entertainment Celebrities

പിതാവിന്റെ കേറോഫിൽ ഒന്നും ചെയ്യില്ല; ഒരു ക്യൂ കട്ട് ചെയ്യാൻ പോലും മമ്മൂട്ടിയെന്ന പേര് ഉപയോഗിച്ചിട്ടില്ല: ദുൽഖർ സൽമാൻ

178

മലയാള സിനിമയുടെ കുഞ്ഞിക്കയായ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് കിങ്ങ് ഓഫ് കൊത്ത. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ഈ മാസ് ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയക്ക് ഒത്ത മികച്ച ചിത്രമാണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ചിത്രം റിലീസിന് മുൻപായി പ്രമോഷനിടെ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ മെഗാതാരം മമ്മൂട്ടിയുടെ മകൻ ആണെങ്കിലും ഒരു ക്യൂ കട്ട് ചെയ്യാൻ പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്നാണ് ദുൽഖർ പറയുന്നത്.

Advertisements

‘എന്റെ അച്ഛനായാലും ഗോകുലിന്റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്‌സസ്ഫുൾ ഫാദേഴ്‌സുമൊക്കെ ആണ്. ജനുവിനായി ലൈഫിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയിൽ എന്റെ അച്ഛൻ ആരാണെന്ന് അറിയുമോന്ന് ചോദിക്കുകയോ അല്ലെങ്കിൽ അച്ഛന്റെ കേറോഫിൽ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല. എനിക്കത് പറ്റില്ല’, – ദുൽഖർ പറയുന്നതിങ്ങനെ.

ALSO READ- ഈ ശരീരം ആയതുകൊണ്ട് ഏത് കഥാപാത്രവും എനിക്ക് ചെയ്യാം; ദേശീയ അവാര്‍ഡ് നേട്ടത്തെക്കുറിച്ച് ഇന്ദ്രന്‍സ്

അതേസമയം, മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാള ചിത്രം പ്രീബുക്കിങ്ങിൽ മാത്രം 3 കോടിയിൽപ്പരം കളക്ഷൻ നേടിയെന്നാണ് കിംഗ് ഓഫ് കൊത്ത അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ ഈ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുകയാണ്.

നേരത്തെ കെ ജി എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. കേരളത്തിൽ അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തിയ ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസായിട്ടുണ്ട്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെൻഡിൽ കുതിക്കുകയാണ്.

ALSO READ-കൈയ്യും കാലുമൊക്കെ വളര്‍ന്ന് ആള്‍ വലുതായി, ഒരേസമയം സന്തോഷമുണ്ട് അതേപോലെ തന്നെ സങ്കടവും ; കുഞ്ഞ് പെട്ടെന്ന് വളര്‍ന്നെന്ന് മഷൂറ

ഐശ്വര്യാ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖർ, സ്‌ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

Advertisement