Home Entertainment Celebrities

പ്രായവ്യത്യാസം ഒക്കെ ഞങ്ങള്‍ക്ക് അറിയാം, വിവാഹം കഴിക്കാന്‍ ആണ് അവര്‍ പറയുന്നത്; അനു പറയുന്നു

49217

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. മിനിസ്‌ക്രീനില്‍ എത്തിയതോടെയാണ് അനുമോള്‍ തിളങ്ങിയത്. ഇടയ്‌ക്കൊക്കെ അനുവിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇതിനെതിരെ അനു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആരാധകരുടെ മറ്റൊരു സംശയത്തെക്കുറിച്ചാണ് അഭിമുഖത്തിനിടെ അനുമോള്‍ പറഞ്ഞത്.

Also readകമൽഹാസന്റെ ഈ ഒരു സ്വഭാവം കാരണം രജനികാന്തിന് മാർക്കറ്റ് കൂടി! ലക്ഷങ്ങൾ നൽകിയാലും കമൽഹാസന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് നദിയ മൊയ്തു പറഞ്ഞു: വെളിപ്പെടുത്തൽ

Advertisements

അനുമോളും , ജീവന്‍ രാജും പ്രണയത്തിലാണെന്ന തരത്തിലുള്ള ചില ഗോസിപ്പ് ഒക്കെ പ്രേക്ഷകര്‍ക്കിടെ എത്തിയിരുന്നു. തങ്ങളോട് തന്നെ നിങ്ങള്‍ക്ക് വിവാഹം കഴിച്ചുകൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട് എന്ന് നടി പറയുന്നു.

അവന് 23 വയസ്സ് ഉള്ളൂ , ഞാനും അവനും വിവാഹം കഴിക്കണമെന്നാണ് ചിലരൊക്കെ പറയുന്നത്. ഒരു ഉദ്ഘാടനത്തിന് വേണ്ടി പോയപ്പോള്‍ ഇത് സംബന്ധിച്ച് ഒരു കത്തും തനിക്ക് കിട്ടിയെന്ന് അനുമോള്‍ പറഞ്ഞു. അതില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ. നിങ്ങള്‍ കല്യാണം കഴിച്ചു കാണാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് . പ്രായവ്യത്യാസം ഒക്കെ ഞങ്ങള്‍ക്ക് അറിയാം പക്ഷേ സച്ചിനും അഭിഷേക് ബച്ഛനുമൊക്കെ വിവാഹം കഴിച്ചില്ലേ ഇതൊക്കെയായിരുന്നു കത്തില്‍ ഉണ്ടായിരുന്നത് നടി പറഞ്ഞു.

അതേസമയം താനും ജീവനും നല്ല സുഹൃത്തുക്കളാണെന്നും. 2019 മുതലുള്ള സുഹൃത്തുക്കളാണ് ഞങ്ങള്‍ എന്ന് ജീവനും അനുവും പറഞ്ഞു. താരങ്ങളുടെ ഈ അഭിമുഖം ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഇവര്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ഈ ജോഡികളെ പ്രേക്ഷകരും ഏറ്റെടുത്തത് .

കൊറോണ വന്ന സമയത്താണ് അനുവിന്റെയും ജീവന്റെയും അഭി വെഡ്‌സ് മഹി സ്റ്റോറി ശ്രദ്ധിക്കപ്പെട്ടത്. കോമെക്‌സ് ടിവി യൂട്യൂബ് ചാനലിലൂടെയായിരുന്നു ഈ സീരീസ് സംപ്രേക്ഷണം ചെയ്തത്.

 

 

Advertisement