Home Entertainment Celebrities

പ്രണയ വിവാഹമാണോ, വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള ആദ്യ ഓണ ചിത്രങ്ങളുമായി ആര്യ ശ്രീറാം, സംശയം തീരാതെ ചോദ്യങ്ങളുമായി ആരാധകരും

234

മലയാള സീരിയല്‍ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ആര്യ ശ്രീറാം. നടി എന്നതിലുപരിയായി നല്ലൊരു നര്‍ത്തകിയും മോഡലും മികച്ച ഗായികയും കൂടിയാരണ് ആര്യ ശ്രീറാം. താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്.

Advertisements

ഓണത്തിന് മുമ്പായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓണം ആര്യക്ക് സെപ്ഷ്യലായിരുന്നു. സെന്തിലിനെയാണ് ആര്യ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെയുള്ള തങ്ങളുടെ ആദ്യ ഓണം ആര്യയും സെന്തിലും ഗംഭീരമായി തന്നെയാണ് ആഘോഷിച്ചത്.

Also Read: ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ ചൂണ്ടാക്കാട്ടി, ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യന്‍, പിന്തുണയുമായി ജോയ് മാത്യു

സോഷ്യല്‍മീഡിയയില്‍ സജീവമായ ആര്യ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്ന് കമന്റിട്ടത്. എന്നാല്‍ പലര്‍ക്കും ആര്യയുടെ വിവാഹത്തെ കുറിച്ചുള്ള സംശയങ്ങളായിരുന്നു ചോദിക്കാനുണ്ടായിരുന്നത്.

വിവാഹം കഴിക്കാന്‍ വൈകിയോ, സെന്തില്‍ മലയാളി തന്നെയാണോ, പ്രണയവിവാഹം ആയിരുന്നോ തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. അതേസമയം ഒരേ ഫീല്‍ഡില്‍ തന്നെയായിരുന്നു ആര്യയും സെന്തിലും ജോലി ചെയ്തിരുന്നത്.

Also Read: പട്ടുപാവാടയണിഞ്ഞ് സുന്ദരിയായി കല്‍ക്കി, മകളെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തി അഭിരാമി

സീരിയല്‍ താരമാണ് ആര്യയെങ്കില്‍ മലയാളം സീരിയല്‍ എന്നും സമ്മതത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്ററാണ് സെന്തില്‍. ഫീല്‍ഡില്‍ നിന്നുള്ള പരിയമാണ് ഇരുവരും സൗഹൃദത്തിലേക്ക് എത്തിയത്. തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും എന്നാല്‍ അടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നുവെന്നും തങ്ങള്‍ക്ക് എന്തും സംസാരിക്കാനാവുമായിരുന്നുവെന്നും വിവാഹശേഷം ആര്യയും സെന്തിലും പറഞ്ഞിരുന്നു.

Advertisement