Home Entertainment Celebrities

പ്രശ്‌നങ്ങള്‍ തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്, അപര്‍ണ ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും സഹിക്കാനാവാതെ, എഫ്‌ഐആര്‍

1986

നടി അപര്‍ണ നായരുടം ആത്മഹത്യ സിനിമ സീരയില്‍ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ സംപ്രേക്ഷണം ചെയ്ത മിക്ക സീരയിലുകളിലും അപര്‍ണ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് അപര്‍ണ സുപരിചിതയായിരുന്നു.

Advertisements

കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം,അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിനെ വീട്ടില്‍ തൂ ങ്ങി മ രിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. താരം ഈ ഭൂമിയില്‍ നിന്നും വി ട വാങ്ങാന്‍ തീരുമാനമെടുത്തതിന് ശേഷം ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു.

Also Read: ‘നിറചിരിയോടെ ദിലീപും മീനാക്ഷിയും’; അഖിൽ മാരാരുടെ ദുബായ് യാത്രയിലേക്കുള്ള ചിത്രം വൈറൽ; മീനാക്ഷിയെ ഇത്ര സന്തോഷത്തോടെ കണ്ടിട്ടില്ലെന്ന് ആരാധകർ!

അമ്മയെ വീഡിയോ കോള്‍ ചെയ്ത അപര്‍ണ ഞാന്‍ പോകുന്നതായി പറയുകയായിരുന്നു. വീട്ടിലെ ചില പ്രശ്നങ്ങള്‍ പറഞ്ഞ് കരയുകയും ചെയ്യുകയായിരുന്നു. പിന്നീട് ഫോണ്‍ കട്ടാക്കിയ താരം മ ര ണപ്പെട്ടെന്ന വാര്‍ത്തയാണ് അമ്മയെ തേടിയെത്തിയത്.

അപര്‍ണയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണയും മൂലമാണെന്ന് ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തി. അവസാനമായി അമ്മയെ കോള്‍ ചെയ്തപ്പോള്‍ അപര്‍ണ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

Also Read: കോൾ എടുത്തില്ലെങ്കിൽ പോലും ക്രൂ ര മായി മർദ്ദിക്കും; വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടക്കാനും ശ്രമം; സൽമാൻ ഖാനുമായി ഐശ്വര്യ റായ് പിരിഞ്ഞതിനെ കുറിച്ച് ബാലു

അപര്‍ണയുടേയും ഭര്‍ത്താവ് സജിത്തിന്റെയും രണ്ടാം വിവാഹമായിരുന്നു. നാലുവര്‍ഷം മുമ്പായിരുന്നു വിവാഹം. മാസങ്ങള്‍ക്ക് മുമ്പാണ് അപര്‍ണയിം സജിത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് സഹോദരി പോലീസിനോട് പറഞ്ഞു.

Advertisement