Home Entertainment Celebrities

കോൾ എടുത്തില്ലെങ്കിൽ പോലും ക്രൂ ര മായി മർദ്ദിക്കും; വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടക്കാനും ശ്രമം; സൽമാൻ ഖാനുമായി ഐശ്വര്യ റായ് പിരിഞ്ഞതിനെ കുറിച്ച് ബാലു

1713

വർഷങ്ങളായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ലോക സുന്ദരി കൂടിയായ നടി ഐശ്വര്യ റായി ബച്ചൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള ഐശ്വര്യക്ക് ആരാധകരും ഏറെയാണ്. ഇന്ത്യൻ സൗന്ദര്യ ലോകത്തിന്റെയും സിനിമാ ലോകത്തിന്റെയും അഴകിന്റെ പര്യായമാണ് ഐശ്വര്യ റായ്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി ഇരുവർ എന്ന തമിഴ്ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ സൂപ്പർ നടി ആയി മാറിയെങ്കിലും താരം ഇടക്കിടെ തെന്നിന്ത്യൻ സിനിമകളിലും അഭിനയിച്ചിരുന്നു. ബച്ചൻ കുടുംബത്തിലെ മരുമകളായി മാറിയെങ്കിലും സിനിമാ കരിയർ ഐശ്വര്യ ഉപേക്ഷിച്ചില്ല.

Advertisements

താരത്തിന്റെ ആദ്യ ചിത്രം ഒരുക്കിയ സംവിധായകൻ മണിരത്‌നത്തിന്റെ തന്നെ പൊന്നിയൻ സെൽവൻ സീരിസ് 2 ആണ് നടിയുടെ പുതിയ റീലീസ്. അതേസമയം, പ്രണയബന്ധങ്ങളുടെ പേരിൽ ഇന്ത്യൻ സിനിമയിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന താരം കൂടിയാണ് ഐശ്വര്യ.

ALSO READ- വയസ് 48 ആയി; ഇപ്പോൾ എനിക്ക് കല്യാണമൊക്കെ കഴിച്ച്, കുട്ടികളൊക്കെയായി ജീവിക്കാൻ ആഗ്രഹമുണ്ട്; എപ്പോഴായാലും അത് സംഭവിക്കാം; വെളിപ്പെടുത്തി നടി നഗ്മ

ബോളിവുഡിലെ കരുത്തനായ താരം സൽമാൻ ഖാനുമായുള്ള പ്രണയവുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ റായിയുടെ പേര് ആദ്യം വാർത്തകളിൽ നിറഞ്ഞത്. സൽമാനുമായി പിരിഞ്ഞതിന് ശേഷം വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർ പിരിയുകയും താരം അെഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും ചെയ്തു.

ഒരുകാലത്ത് ബോളിവുഡ് ഇൻഡസ്ട്രിയിൽ വലിയ ചർച്ചയായ ബന്ധമായിരുന്നു സൽമാൻ ഖാനും, ഐശ്വര്യയും തമ്മിലുള്ള പ്രണയം. സൽമാൻ പിന്നീടൊരു വിവാഹം ചെയ്യാതിരിക്കാൻ കാരണമായി പോലും ഈ പ്രണയത്തെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ALSO READ- ഇന്ത്യയിലെ റെക്കോർഡ് പ്രതിഫലം! 110 കോടിക്ക് പുറമെ ജയിലർ വിജയത്തിന്റെ പങ്കും! രജനികാന്തിന് 100 കോടിയുടെ ചെക്ക് കൈമാറി കലാനിധി മാരൻ

സൽമാൻ ഖാന്റെ അ ക്ര മാ സക്തമായ സ്വഭാവവും, മ ദ്യാ സ ക്തിയുമാണ് ഐശ്വര്യയെ താരത്തിൽ നിന്നും അകറ്റിയതെന്നാണ് ഐശ്വര്യ തന്നെ ഒരിക്കൽ വെളിപ്പെടുത്തിയത്. സൽമാൻ ഖാന്റെ കോളുകൾ എടുത്തില്ല എങ്കിൽ പോലും സൽമാൻ ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നും, ഭാഗ്യവശാൽ വലിയ മുറിവുകൾ ഒന്നും സംഭവിച്ചില്ല എന്നുമാണ് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നത്.

തനിക്ക് ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത ദുഃസ്വപ്നം എന്നാണ് ഐശ്വര്യ സൽമാനുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചതെന്ന് തമിഴ് സിനിമ നിരൂപകനായ ചെയ്യാർ ബാലു അഗയം തമിഴ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ- ഇന്ത്യയിലെ റെക്കോർഡ് പ്രതിഫലം! 110 കോടിക്ക് പുറമെ ജയിലർ വിജയത്തിന്റെ പങ്കും! രജനികാന്തിന് 100 കോടിയുടെ ചെക്ക് കൈമാറി കലാനിധി മാരൻ

പ്രണയത്തിലായിരുന്ന സമയത്ത് ഐശ്വര്യ അഭിനയിക്കുന്ന സിനിമകളിലും സൽമാൻ കൈ കടത്താൻ ശ്രമിച്ചിരുന്നു. ഇക്കാര്യം നടിയെ വളരെ അസ്വസ്ഥയാക്കിയിരുന്നു. ഷാരൂഖ് ഖാനോടൊപ്പം ചൽത്തേ ചൽത്തേ എന്ന സിനിമയിൽ അഭിനയിക്കാൻ ഐശ്വര്യയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ സൽമാൻ ഖാൻ ഭീ ഷ ണി പ്പെടുത്തിയതോടെ ആ അവസരം റാണി മുഖർജിക്ക് ലഭിക്കുകയായിരുന്നു.

പിന്നീട് ഒരിക്കൽ ഐശ്വര്യയുടെ വീട്ടിൽ ചെന്ന സൽമാൻ വാതിലിൽ മുട്ടി വിളിച്ചു. ആരും തുറക്കാതെ വന്നപ്പോൾ ശക്തിയായി തുടരെ തുടരെ വാതിലിൽ ശക്തിയായി അടിച്ചതോടെ ഐശ്വര്യയുടെ അച്ഛൻ വാതിൽ തുറക്കുകയായിരുന്നു.

ഇതോടെ തന്റെയും കുടുംബത്തിന്റെയും അന്തസ്സിന് മുറിവേൽക്കുന്ന ഒന്നും അനുവദിക്കാൻ സാധ്യമല്ലെന്നു സൽമാനോട് കടുപ്പിച്ച് പറഞ്ഞ ഐശ്വര്യ, ഇനിയൊരിക്കലും സൽമാൻ ഖാനോടൊപ്പം ജോലി ചെയ്യില്ല എന്നും തീരുമാനിക്കുകയായിരുന്നു.

ബന്ധത്തിൽ നിന്നും പിരിഞ്ഞിട്ടും വർഷങ്ങളോളം ഐശ്വര്യയെ ഈ ഗോസിപ്പ് പിന്തുടർന്നിരുന്നു. പിന്നീട് പ്രമുഖരായ ബച്ചൻ കുടുംബത്തിലെ അഭിഷേക് ബച്ചനെ വിവാഹം ചെയ്തതോടെ സൽമാൻ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് രക്ഷ നേടാനും ഐശ്വര്യയ്ക്ക് സാധിച്ചു. നാലായിരം കോടി രൂപയോളം ആസ്തിയുള്ള ബച്ചൻ കുടുംബത്തിലെ മരുമകളുടെ വ്യക്തിഗത ആസ്തി 800 കോടിയിലധികമാണ്. അമിതാബ് ബച്ചന്റെ മരുമകൾ ആയതോടെ താരത്തിന്റെ പ്രശസ്തി വർധിച്ചെന്നും ബാലു പറയുന്നു.

Advertisement