Home Entertainment Celebrities

വയസ് 48 ആയി; ഇപ്പോൾ എനിക്ക് കല്യാണമൊക്കെ കഴിച്ച്, കുട്ടികളൊക്കെയായി ജീവിക്കാൻ ആഗ്രഹമുണ്ട്; എപ്പോഴായാലും അത് സംഭവിക്കാം; വെളിപ്പെടുത്തി നടി നഗ്മ

178

ബോളിവുഡിലൂടെ എത്തി പിന്നീട് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് നഗ്മ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി എത്തിയിട്ടുള്ള സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയവയും ആയിരുന്നു.

ബോളിവുഡിലേയും തെന്നിനന്ത്യയിലേയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്ക് ഒപ്പവും നഗ്മ വേഷമിട്ടിട്ടുണ്ട്. അതേ സമയം ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരം കൂടി ആയിരുന്നു നഗ്മ. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നഗ്മയും തമ്മിലുള്ള പ്രണയവും മുൻപ് ഗോസിപ് കോളങ്ങളിൽ ഇടംപിടിച്ചിരുന്നു.

Advertisements

വിവാഹിതരായ സെലിബ്രിറ്റികളുമായുള്ള നഗ്മയുടെ ബന്ധവും അക്കാലത്ത് ഏറെ ചർച്ചയായിരുന്നു. സൗരവ് ഗാംഗുലിക്ക് പുറമെ ശരത് കുമാർ, രവി കൃഷ്ണ, മനോജ് തിവാരി തുടങ്ങിയവർക്കൊപ്പം ഉണ്ടായിരുന്ന നഗ്മയുടെ ബന്ധം വലിയ ചർച്ചയായി. 2014 ൽ നഗ്മ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ താരത്തെ ചുറ്റിപറ്റിയുള്ള ഗോസിപ്പുകളും അവസാനിച്ചിരുന്നു.

ALSO READ- ഇന്ത്യയിലെ റെക്കോർഡ് പ്രതിഫലം! 110 കോടിക്ക് പുറമെ ജയിലർ വിജയത്തിന്റെ പങ്കും! രജനികാന്തിന് 100 കോടിയുടെ ചെക്ക് കൈമാറി കലാനിധി മാരൻ

അതേസമയം, നഗ്മ മുൻപ് പല പ്രണയ ബന്ധങ്ങളിലായിരുന്നെങ്കിലും ഇന്നും അവിവാഹിതയാണ് താരം. 48 വയസ്സിലും തനിച്ചുള്ള ജീവിതമാണ് നഗ്മ തിരഞ്ഞെടുത്തത്. ഈയടുത്ത് താരം തനിക്ക് ഇപ്പോഴും തനിക്ക് വിവാഹം ചെയ്ത് കുട്ടികളൊക്കെ ആയി ജീവിക്കാൻ ആഗ്രഹമുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു.

Courtesy: Public Domain

തനിക്ക് വിവാഹം കഴിക്കാതെ, അവിവാഹിതയായി തുടർന്നോളാം എന്ന നിലപാടൊന്നും ഇല്ല. സത്യത്തിൽ ഇപ്പോൾ തനിക്ക് കല്യാണമൊക്കെ കഴിച്ച്, കുട്ടികളൊക്കെയായി ജീവിക്കാൻ ആഗ്രഹമുണ്ടെന്നാണ് നഗ്മ ഒരു തമിഴ് ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ തകർത്തെറിഞ്ഞു; ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല: സജിത മഠത്തിൽ

എന്താണ് സംഭവിയ്ക്കുന്നത് എന്ന് നോക്കാം. ഇനിയും സമയമുണ്ടല്ലോ, എപ്പോൾ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്നാണ് നഗ്മ പറയുന്നത്.

കൂടാതെ, വിവാഹിതയല്ലാതെ, ഈ ഒറ്റയ്ക്കുള്ള ജീവിതം എന്നെങ്കിലും സങ്കടപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വിവാഹം കഴിച്ചില്ലെങ്കിലും താൻ സന്തോഷവതിയാണെന്നായിരുന്നു താരത്തിന്റെ മറുപടി.

ജീവിതത്തിലെ സന്തോഷത്തിന് അതുകൊണ്ട് കുറവുകളൊന്നും ഉണ്ടായിട്ടിെന്നും പറയുകയാണ് നടി നഗ്മ.

Advertisement