വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ തകർത്തെറിഞ്ഞു; ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല: സജിത മഠത്തിൽ

270

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സജിത മഠത്തിൽ. നാടകരംഗത്തും, ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സജിതയെ തേടി 2012 ൽ കേരള സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും വാങ്ങിയിരുന്നു.

സോഷ്യൽപ്രവർത്തനങ്ങളിലും സിനിമാ രംഗത്തും സജീവമാണ് നടി സജിത മഠത്തിൽ. സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം അഭിപ്രായം പറയാറുള്ള താരം ഇപ്പോഴിതാ കെടിഡിസിയുടെ ഓണസദ്യയെ കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ്.

Advertisements

കെടിഡിസിയുടെ സദ്യയെ പുകഴ്ത്തുകയാണ് നടി സജിത മഠത്തിൽ. പ്രതീക്ഷിച്ചതിനെക്കാൾ വളരെ മികച്ചതായിരുന്നു സദ്യയെന്നും സർക്കാർ സ്ഥാപനത്തിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത പറയുകയാണ്. സദ്യയുടെ പാക്കിങ്ങ് എടുത്തു പറയേണ്ടതാണെന്നും സജിത മഠത്തിൽ പറയുന്നു.

ALSO READ- ‘അമ്മാ..ഞാൻ പോകുന്നു’; വീഡിയോ കോളിൽ കരഞ്ഞു പറഞ്ഞ് അപർണ; പിന്നാലെ അമ്മ കേട്ടത് മ രണ വാർത്ത; ഞെട്ടൽമാറാതെ കുടുംബവും സുഹൃത്തുക്കളും

സദ്യയ്ക്കായി പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന ‘പഴഞ്ചൻ’ സങ്കൽപ്പത്തെ കെടിഡിസി തകർത്തെറിഞ്ഞെന്നും സജിത ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

സജിതയുടെ കുറിപ്പ്: ”സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പല തരം കറികൾ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം. ഇത്തവണ വിധു Vidhu Vincent നൽകിയ ഓണം ഓഫറിൽ ‘സജി വന്നാൽ മതി സദ്യ ഞാനൊരുക്കും’ എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വെച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവൾ സദ്യ വാങ്ങിക്കാൻ തീരുമാനിച്ചത് എന്റെ ഭാഗ്യം.”

ALSO READ- വിധിയാണ് പിരിയണമെന്ന് തീരുമാനിച്ചത്, ആരെയും പഴിക്കാനില്ലെന്ന് കല്‍പ്പനയുടെ വാക്കുകള്‍, 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിരുന്നില്ലെന്ന് അനില്‍കുമാര്‍, തുറന്നുപറച്ചില്‍

”അവൾ ഏർപ്പാക്കിയ ഗഠഉഇയുടെ സ്പെഷൽ സദ്യ പ്രതീക്ഷയെക്കാൾ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ! പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന എന്റെ ‘പഴഞ്ചൻ’ സങ്കൽപ്പത്തെ അവർ തകർത്തെറിഞ്ഞു.”

”ഒരു ബോക്സു കൊണ്ട് രണ്ടു പേർക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കൊച്ചിയിൽ ഇത് കിട്ടാൻ മാർഗ്ഗമുണ്ടോ? ഏതായാലും വലിയ സംരംഭമായി മാറട്ടെ!”

”NB :എന്റെ പഴയ അയൽ ഫ്ലാറ്റിയുടെ മടി കൊണ്ട് ചിലപ്പോൾ ചില ഗുണങ്ങളുമുണ്ടെന്ന് മനസ്സിലായില്ലെ! വില പലരും ചോദിച്ചതിനാൽ അന്വേഷിച്ചു. ഒരു ചെറിയ കുടുബത്തിനുള്ള പാക്കറ്റിന് 1499നും ചെറിയ പാക്കറ്റിന് 899നും ആണെന്ന് അറിയുന്നു. ”

Advertisement