‘അമ്മാ..ഞാൻ പോകുന്നു’; വീഡിയോ കോളിൽ കരഞ്ഞു പറഞ്ഞ് അപർണ; പിന്നാലെ അമ്മ കേട്ടത് മ രണ വാർത്ത; ഞെട്ടൽമാറാതെ കുടുംബവും സുഹൃത്തുക്കളും

1857

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ-സിനിമാ താരമായിരുന്നു അപർണയുടെ വിയോഗ വാർത്ത കേട്ടാണ് ഇന്ന് കേരളമുണർന്നത്. താരത്തിനെ വീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചതിലൂടെ മലയാളി പ്രേക്ഷകർക്ക് അപർണ സുപരിചിതയായിരുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അതേസമയം, എന്തിനാണ് താരം ഈ കടും കൈ ചെയ്തതെന്നാണ് ആരാധകരും വേ ദ നയോടെ ചോദിക്കുന്നത്. അതേസമയം, താരം ഈ ഭൂമിയിൽ നിന്നും വി ട വാങ്ങാൻ തീരുമാനമെടുത്താൽ ഏറ്റവും ഒടുവിലായി വിളിച്ചത് സ്വന്തം അമ്മയെയായിരുന്നു.

Advertisements

അമ്മയെ വീഡിയോ കോൾ ചെയ്ത അപർണ ഞാൻ പോകുന്നതായി പറയുകയായിരുന്നു. വീട്ടിലെ ചില പ്രശ്‌നങ്ങൾ പറഞ്ഞ് കരയുകയും ചെയ്യുകയായിരുന്നു. പിന്നീട് ഫോൺ കട്ടാക്കിയ താരം മ ര ണപ്പെട്ടെന്ന വാർത്തയാണ് അമ്മയെ തേടിയെത്തിയത്.

ALSO READ- വിധിയാണ് പിരിയണമെന്ന് തീരുമാനിച്ചത്, ആരെയും പഴിക്കാനില്ലെന്ന് കല്‍പ്പനയുടെ വാക്കുകള്‍, 16 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിരുന്നില്ലെന്ന് അനില്‍കുമാര്‍, തുറന്നുപറച്ചില്‍

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. പിന്നീട് രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മ രി ച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മ ര ണം സംഭവിച്ചിരുന്നു.

താരം വിടവാങ്ങിയെന്ന വാർത്ത വിശ്വസിക്കാൻ സഹപ്രവർത്തകർക്കും സാധിച്ചിട്ടില്ല. ആത്മസഖി എന്ന സീരിയലിൽ തന്റെ സഹതാരമായി ഒപ്പമുണ്ടായിരുന്ന അപർണയുടെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല ബീനാ ആന്റണിക്ക്.

ALSO READ-നവ്യയുമായി ഡേറ്റിങ്ങില്‍, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്ന് കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ത്, അയല്‍വാസിയെന്ന പരിചയം മാത്രമെന്ന് നവ്യയും, വന്‍വിവാദം

‘അപർണയുടെ ചിത്രം, അതിന് അടിക്കുറിപ്പായി ആദരാഞ്ജലികളും. രാവിലെ ഉറക്കമുണർന്ന് ഞങ്ങൾ സീരിയൽ ആർട്ടിസ്റ്റുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ആ മരണ വിവരം അറിയുമ്പോൾ നെഞ്ചു പിടഞ്ഞു പോയി. പിന്നെ അത് സത്യമാകരുതേ എന്ന് മനമുരുകി. പക്ഷേ വിധി അവളെ കൊണ്ടു പോയി. ഒന്നുകിൽ ഒരു നിമിഷത്തെ ബുദ്ധിമോശം, അല്ലെങ്കിൽ അവൾക്കു മാത്രം അറിയുന്ന വേദന. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോഴും ഞങ്ങൾ അതിന്റെ ഞെട്ടലിലാണ്’- ബീന ആന്റണി പറഞ്ഞതിങ്ങനെ.

അപർണ സീരിയൽ സെറ്റിലെ പാവം കുട്ടിയായിരുന്നു. സെറ്റിൽ വരും ഒരു ഭാഗത്ത് ഒതുങ്ങിയിരിക്കും, ഷോട്ട് റെഡിയാകുമ്പോൾ പ്രസരിപ്പോടെ വന്ന് അഭിനയിക്കും. ആരോടും ഒന്നും തുറന്നുപറയുന്ന പ്രകൃതമായിരുന്നില്ല, പാവമായിരുന്നു എന്നാണ് ബീന ആന്റണി ഓർക്കുന്നത്. ആരോടും ഒന്നിനോടും പരാതിയില്ല, അധികം സൗഹൃദവുമില്ല. പറയുന്ന ജോലി അച്ചടക്കത്തോടെ ചെയ്യും അത്രമാത്രം. സെൽഫിയെടുക്കാൻ വിളിച്ചോലൊക്കെ ചിരിയോടെ വരും. അതിനപ്പുറം അവളുടെ ഉള്ളിലൊളിപ്പിക്കുന്ന വേദനയും സന്തോഷവും തിരിച്ചറിയാൻ മാത്രം അപർണ അടുക്കാറില്ല. പൊതുവേ ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു ആ കുട്ടിയുടേതെന്നും താരം പറയുന്നു.

കഴിഞ്ഞ ദിവസവും സീരിയൽ താരം വിജയകുമാരി ചേച്ചിയോടൊപ്പം അഭിനയിച്ചാതായിരുന്നു. മരണത്തിന്റെയോ സങ്കടങ്ങളുടെയോ സൂചന പോയിട്ട്, ഒരു ലാഞ്ചന പോലും ഇല്ലായിരുന്നുവത്രേ. ഒന്നു മനസു തുറന്നിരുന്നുവെങ്കിൽ, ഞങ്ങളോട് അൽപമൊന്ന് സംസാരിച്ചിരുന്നുവെങ്കിൽ അവളെ മരണത്തിന് വിട്ടുകൊടുക്കില്ലായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞു.

അതേസമയം, അപർണ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീ വ നൊടുക്കി എന്നാണ് പോലീസ് നിഗമനം. 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. കരമനയ്ക്ക് സമീപം തളിയലിലാണ് താമസം.സഞ്ജിതാണ് ഭർത്താവ്.

Advertisement