Home Entertainment Celebrities

ഇന്ന് സിനിമയില്‍ ഞാന്‍ അമ്മയുടെ പേരിലാണ് അറിയപ്പെടുന്നത്, നാളെ എന്റെ പേരില്‍ അമ്മ അറിയപ്പെടണം, ആഗ്രഹം തുറന്നുപറഞ്ഞ് കല്‍പ്പനയുടെ മകള്‍

515

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

Courtesy: Public Domain

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Advertisements

Also Read: സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം, ആദ്യനാളുകള്‍ കളര്‍ഫുള്ളായിരുന്നു, എന്നാല്‍ പിന്നീട് സംഭവിച്ചത്, വെളിപ്പെടുത്തലുമായി നവ്യ നായര്‍

മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാര്‍ളി, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ അതിനുദ്ദാഹരണങ്ങളാണ്. കല്‍പ്പന വിടവാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സില്‍ ജീവിക്കുകയാണ്.

കല്‍പ്പനയുടെ പാത പിന്തുടര്‍ന്ന് മകള്‍ ശ്രീമയിയും സിനിമയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അമ്മയെ കുറിച്ച് ശ്രീമയി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ സിനിമയിലേക്ക് വരുമ്പോള്‍ അമ്മയുടെ പേരിലാണ് അറിയപ്പെടുന്നതെന്നും എന്നാല്‍ ഭാവിയില്‍ തന്റെ പേരില്‍ അമ്മ അറിയപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീമയി പറയുന്നു.

Also Read: ലൊക്കേഷനില്‍ കൂടെ വരുന്നത് ഭര്‍ത്താവ്, എന്തും ഡിസ്‌കസ് ചെയ്യാവുന്ന നല്ല സുഹൃത്തായിരുന്നു, അപര്‍ണയുടെ വാക്കുകള്‍ വൈറലാവുന്നു

തുടക്കത്തില്‍ തന്നെ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതൊരു ഭാഗ്യമായിട്ടാണ് കരുതുന്നത്. ചെറിയമ്മ ഉര്‍വശിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും ആദ്യം പേടി തോന്നിയിരുന്നുവെന്നും കാരണം വലിയൊരു കലാകാരിയാണ് ചെറിയമ്മയെന്നും അഭിനയിക്കുമ്പോള്‍ തങ്ങള്‍ രണ്ട് ആക്ടേഴ്‌സ് എന്ന നിലയിലായിരുന്നു പെരുമാറിയിരുന്നതെന്നും ശ്രീമയി പറയുന്നു.

അമ്മ ചെയ്ത പല കഥാപാത്രങ്ങളും തനിക്ക് ഒത്തിരി ഇഷ്ടമാണ്. കൂടുതലും ഇഷ്ടം സ്പിരിറ്റില്‍ ചെയ്ത കഥാപാത്രമാണെന്നും ശ്രീമയി പറയുന്നു. കല്‍പ്പനയുടെ മരണശേഷം ശ്രീമയി കലാരഞ്ജിനിയുടെയും ഉര്‍വശിയുടെയും സംരക്ഷണത്തിലാണ് വളരുന്നത്.

Advertisement