മലയാള സിനിമയിലെ സംവിധായകരുടെ കൂട്ടത്തിലെ താരോദയമാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങ് ആണ് ഒമറിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടര്‍ന്ന് ചങ്ക്സ്, ചങ്ക്സ് 2, ഒരു അഡാര്‍ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഒമര്‍ലുലു. പല വിഷയങ്ങളിലും ഒമര്‍ ലുലു തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പലതും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യയുടെ പേരുമാറ്റുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഒമര്‍ലുലു പങ്കുവെച്ച പോസ്റ്റാണ് വൈറലാവുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന പേര് മാറ്റി റിപ്പബ്ലിക്ക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്‍.

ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതികരണമാണ് ഉയരുന്നത്. ഒരു സംസ്ഥാനത്തിന്റെയോ സ്ഥലത്തിന്റെയേ പേര് മാറ്റുന്നത് പോലെയല്ല ഒരു രാജ്യത്തിന്റെ പേര് മാറ്റുന്നതെന്ന് ഒമര്‍ ലുലു സോഷ്യല്‍മീഡിയയില്‍ പങ്കപുവെച്ച കുറിപ്പില്‍ പറയുന്നു.
ഒരു ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നു. രാജ്യത്തിന്റെ പേര് മാറ്റിയാല്‍ അന്താരാഷ്ട്ര തലത്തില്‍ നമ്മള്‍ വാണിജ്യ- വ്യവസായ തലത്തില്‍ തുടങ്ങി എല്ലാ തലത്തിലും പുറകിലേക്ക് പോകുമെന്നും ഒമര്‍ ലുലു പറയുന്നു.









