ഇന്ത്യ ബ്രിട്ടീഷുകാര്‍ നല്‍കിയ പേര്, ഭാരതം എന്നാക്കണമെന്ന് സെവാഗും, ഇന്ത്യ എന്ന പേരില്‍ ഇതുവരെ അഭിമാനം തോന്നിയിട്ടില്ലേ എന്ന് വിഷ്ണു വിശാല്‍, കിടിലന്‍ മറുപടി

367

ഇന്ത്യയുടെ പേരുമാറ്റുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന പേര് മാറ്റി റിപ്പബ്ലിക്ക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്‍.

Advertisements

ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതികരണമാണ് ഉയരുന്നത്. ഒത്തിരി പേരാണ് വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെിയിരിക്കുന്നത്.

Also Read: ഞാന്‍ വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, പൊതുവേദിയില്‍ വെച്ച് ആരാധകരെ ഞെട്ടിച്ച് വിശാല്‍, വൈറലായി വീഡിയോ

ഇന്ത്യയുടെ പേര് മാറ്റുന്നതിനെ അനുകൂലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗ് ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സെവാഗിന് മറുപടി നല്‍കി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാതാരം വിഷ്ണു വിശാല്‍.

താന്‍ എപ്പോഴും വിശ്വസിക്കുന്നത് ഒരു പേര് നമ്മില്‍ അഭിമാനമുണ്ടാക്കുന്നതായിരിക്കണം. ഇന്ത്യ എന്ന ത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണെന്നും നമ്മള്‍ ഭാരതീയരാണെന്നും ഭാരത് എന്ന നമ്മുടെ യഥാര്‍ത്ഥ പേര് തിരികെ ലഭിക്കുന്നതില്‍ കാലതാമസമുണ്ടായിരിക്കുകയാണെന്നും ഈ ലോകകപ്പില്‍ ക്രിക്കറ്റ് താരങ്ങളുടെയെല്ലാം നെഞ്ചില്‍ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ബിബിസിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും സെവാഗ് കുറിച്ചു.

Also Read: എനിക്ക് ഇഷ്ടം കട്ടപ്പ എന്ന് വിളിക്കുന്നതാണ്; ആ വേഷം തന്നതിന് രാജമൗലിയോട് കടപ്പാടുണ്ട്; സത്യരാജ്

ഇന്ത്യയെന്ന പേര് ഈ വര്‍ഷങ്ങളില്‍ നിങ്ങളില്‍ അഭിമാനം വളര്‍ത്തിയിട്ടില്ലേ എന്ന് ഇതിന് മറുപടിയായി വിഷ്ണു വിശാല്‍ ചോദിക്കുന്നു. വളരെ ബഹുമാനത്തോടെയാണ് താന്‍ ഇക്കാര്യം നിങ്ങളോട് ചോദിക്കുന്നതെന്നും വിഷ്ണു വിശാല്‍ പറയുന്നു.

Advertisement