Home Entertainment Celebrities

കോടീശ്വരനാവാന്‍ ഓണം ബംബറടിക്കണമെന്നില്ല, ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, സിപിഎമ്മിനെ വീണ്ടും ട്രോളി കൃഷ്ണ കുമാര്‍

122

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

Advertisements

സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.

Also Read: പൃഥ്വിരാജിന്റെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നതെന്ന് പലരും പറയും; പക്ഷെ അത് അങ്ങനെയല്ല, വിമർശകരോട് സുപ്രിയ മേനോൻ

കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് ഇവര്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കൃഷ്ണകുമാര്‍ തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ പറഞ്ഞ കാര്യമാണ് ശ്രദ്ധനേടുന്നത്. ഇതിനുമുമ്പും അദ്ദേഹം ഇതേ വിഷയത്തില്‍ ട്രോള്‍ പങ്കുവെച്ചിരുന്നു. ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

Also Read: ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും എഴുന്നേൽക്കുന്നതിലാണ് മഹത്വം; ഓസ്‌കാർ എൻട്രിയും രാജ്യാന്തര പുരസ്‌കാരവും; 2018 വീണ്ടും ഹിറ്റ്!

സമാനരീതിയിലുള്ള പരിഹാസമായിരുന്നു കൃഷ്ണ കുമാര്‍ ഇപ്പോള്‍ നടത്തിയത്. ഓണം ബംബര്‍ അടിക്കണമെന്നൊന്നുമില്ല കോടിപതിയാവാനെന്നും ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വന്നാല്‍ നിങ്ങള്‍ക്കുമാവാം കോടീശ്വരന്‍ എന്നായിരുന്നു കൃഷ്ണകുമാര്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്.

Advertisement