Home Entertainment Celebrities

കുട്ടിക്കാലം മുതലുള്ള ആ ആഗ്രഹം നടത്തി തന്നത് അഹാന; അക്കാര്യത്തില്‍ അവള്‍ പെര്‍ഫെക്റ്റ് ആണ്; മകളെ കുറിച്ച് സിന്ധു

684

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരകുടുംബം ആണ് നടന്‍ കൃഷ്ണകുമാറും മക്കളും. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഇവര്‍ ഇടയ്ക്കിടെ ദൂരയാത്ര നടത്താറുണ്ട്. ഈ കഴിഞ്ഞ വെക്കേഷന് സ്വിറ്റ്സര്‍ലന്‍ഡില്‍ ആയിരുന്നു ഈ കുടുംബം പോയത്. തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴിയാണ് ഇവര്‍ വിശേഷം പങ്കുവയ്ക്കാര്‍.

Advertisements

കുടുംബത്തിലെ മൂത്തമകള്‍ അഹാന കൃഷ്ണയാണ്. പലപ്പോഴും അഹാനയെ കുറിച്ച് അമ്മ സിന്ധു സംസാരിച്ചിട്ടുണ്ട്. എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു സ്വഭാവക്കാരിയാണ് അഹാന . മാത്രമല്ല മകളുടെ കൃത്യനിഷ്ഠതയെ കുറിച്ച് സിന്ധു പറഞ്ഞിരുന്നു. സിന്ധുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന കാശ്മീര്‍ യാത്ര സഫലമാക്കിക്കൊടുത്തതും അഹാനയാണ്.

ഈ കഴിഞ്ഞ പിറന്നാള്‍ സിന്ധു ആഘോഷിച്ചത് കാശ്മീരില്‍ വച്ചായിരുന്നു. തന്റെ കുഞ്ഞുനാളിലെ ഉള്ള ആഗ്രഹമായിരുന്നു അത്, 50 വയസ്സായതിനുശേഷം അത് സഫലം ആകും എന്ന് താന്‍ കരുതിയിരുന്നില്ല എന്ന് താരം പറഞ്ഞിരുന്നു. എല്ലാ ഇന്ത്യക്കാരും അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ് അത്. ഒരിക്കലെങ്കിലും അവിടെ പോകണമെന്നും സിന്ധു ആവശ്യപ്പെട്ടു.

also read
എന്താ ഇങ്ങളെ ഉദ്ദേശം; വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് കിടിലന്‍ ലുക്കില്‍ മെഗാസ്റ്റാര്‍

കുടുംബത്തോടൊപ്പം ആണ് ഇവര്‍ യാത്ര നടത്താര്‍ എങ്കിലും തിരക്ക് കാരണം ഇടയ്ക്ക് കൃഷ്ണകുമാര്‍ ചില ട്രിപ്പുകളില്‍ നിന്ന് വിട്ടു നില്‍ക്കാറുണ്ട്. ഈ സമയത്ത് അമ്മയും മക്കളും ആണ് യാത്ര ചെയ്യാര്‍. ഈ അടുത്ത് അഹാനക്കൊപ്പം ബഹ്റൈനിലേക്ക് പോയതിനെക്കുറിച്ചും സിന്ധു സംസാരിച്ചു.

അപ്പോള്‍ മക്കളെയൊക്കെ ഒരുപാട് മിസ്സ് ചെയ്തു. ഞാനും അഹാനയും ആണ് എവിടെയെങ്കിലും പോകാന്‍ ഇറങ്ങുന്നതെങ്കില്‍ എല്ലാം കൃത്യസമയത്ത് നടക്കും. എന്നാല്‍ മറ്റുള്ളവര്‍ വരുമ്പോള്‍ കൃത്യനിഷ്ഠത ഒന്നും ഉണ്ടാവില്ലെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.

Advertisement