Home Entertainment Celebrities

കാത്തിരിപ്പിന് വിരാമം, ലിയോയുടെ ട്രെയിലര്‍ എത്തി മക്കളേ, സോഷ്യല്‍മീഡിയയില്‍ തരംഗം

238

ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഓക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Also Read: കേശുവിന്റെ അമ്മയെന്ന് പറയുന്നത് അഭിമാനം മാത്രം; അവനെ അഭിനയത്തിന് വിടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജോലി പോലും താന്‍ രാജിവെച്ചു; ബീന പറയുന്നു

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സുകള്‍ക്കും വേണ്ടി വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Also Read: എന്റെ ലിമിറ്റേഷന്‍സ് എനിക്കറിയാം; ആ പടത്തോട് ഓക്കെ പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്: അന്ന ബെന്‍

മുന്‍ ചിത്രങ്ങളുടെ ട്രെയിലര്‍ പോലെ തന്നെ വളരെ മനോഹരമായിട്ടാണ് ലോകേഷ് തന്റെ പുതിയ ചിത്രം ലിയോയുടെയും ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. 2 43 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ വിജയിയുടെ മറ്റു ചിത്രങ്ങളെ ലിയോ കവച്ചുവെക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്.

Advertisement