Home Entertainment Celebrities

ആവേശക്കൊടുമുടിയില്‍ ആരാധകര്‍, ഓഡിയോ ലോഞ്ച് നടന്നില്ലെങ്കിലും ലിയോയുടെ ട്രെയിലര്‍ ലോഞ്ച് വമ്പന്‍ ആഘോഷം തന്നെ, തിയ്യേറ്ററുകളില്‍ ജനസാഗരം, വൈറലായി വീഡിയോ

134

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഓക്ടോബര്‍ 19നാണ് ലിയോയുടെ റിലീസ്.

Also Read: കാത്തിരിപ്പിന് വിരാമം, ലിയോയുടെ ട്രെയിലര്‍ എത്തി മക്കളേ, സോഷ്യല്‍മീഡിയയില്‍ തരംഗം

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.

അതേസമയം, ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നില്ല. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു ഓഡിയോ ലോഞ്ച് പരിപാടിക്ക് പോലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Also Read: കേശുവിന്റെ അമ്മയെന്ന് പറയുന്നത് അഭിമാനം മാത്രം; അവനെ അഭിനയത്തിന് വിടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജോലി പോലും താന്‍ രാജിവെച്ചു; ബീന പറയുന്നു

തിയ്യറ്റര്‍ ഹാളുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നു ലിയോയുടെ ട്രെയിലര്‍ റിലീസ്. കാരണം ഹാളിന് പുറത്തുള്ള ട്രെയിലര്‍ ഫാന്‍സ് ഷോയ്ക്ക് സംരക്ഷണം നല്‍കാനാവില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. എന്നിരുന്നാലും തിയ്യേറ്റര്‍ ഹാളിലേക്കുള്ള പ്രേക്ഷകരുടെ ഒഴുക്കിന് കുറവില്ലായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതിന്റെയും തിയ്യേറ്ററിലെ പ്രതികരണത്തിന്റെയും വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Advertisement