മണമടിച്ചാല്‍ കൊതി വരും, ഗര്‍ഭിണിയായപ്പോള്‍ ഏറ്റവും ഇഷ്ടം പൊറോട്ടയും ചിക്കന്‍ കറിയും, വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീക്കുട്ടി

202

മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.

Advertisements

ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Also Read: കാത്തിരിപ്പിന് വിരാമം, ലിയോയുടെ ട്രെയിലര്‍ എത്തി മക്കളേ, സോഷ്യല്‍മീഡിയയില്‍ തരംഗം

ക്യാമറാമാനായ മനോജ് കുമാറാണ് താരത്തിന്റെ ഭര്‍ത്താവ്. ഒളിച്ചോട്ടവിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടി. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലില്‍ ശ്രീക്കുട്ടി പങ്കുവെച്ച പുതിയ രണ്ട് വീഡിയോകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു വീഡിയോയില്‍ താന്‍ എപ്പോഴും ഭക്ഷമം കഴിക്കാറുള്ള ഒരു ഹോട്ടലിനെയാണ് ശ്രീക്കുട്ടി പരിചയപ്പെടുത്തുന്നത്. തനിക്ക് അറിയാവുന്ന കടയാണിതെന്നും താന്‍ ഗര്‍ഭിണിയായപ്പോള്‍ ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും വേറെ എവിടെ നിന്നെങ്കിലും കഴിച്ചാല്‍ ഛര്‍ദിക്കുമെന്നും ഇപ്പോള്‍ ഫുഡ് കണ്ടിട്ട് കൊതിയൊക്കെ വരുന്നുണ്ട് പക്ഷേ താന്‍ ഡയറ്റിലാണെന്നും ശ്രീക്കുട്ടി പറയുന്നു.

Also Read: കേശുവിന്റെ അമ്മയെന്ന് പറയുന്നത് അഭിമാനം മാത്രം; അവനെ അഭിനയത്തിന് വിടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജോലി പോലും താന്‍ രാജിവെച്ചു; ബീന പറയുന്നു

ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് ശ്രീക്കുട്ടിയോട് ഡയറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കമന്റിട്ടത്. മകളുടെ പിറന്നാളിന്റെ വീഡിയോയായിരുന്നു ശ്രീക്കുട്ടി ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോ. നിരവധി ആരാധകരാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റുചെയ്തത്.

Advertisement