Home Entertainment Celebrities

ലിയോയില്‍ സൂര്യയും കമല്‍ഹാസനുമുണ്ടോയെന്ന് ചോദ്യം, പ്രേക്ഷകര്‍ക്കായി ഒത്തിരി സര്‍പ്രൈസുകളുണ്ടെന്ന് ലോകേഷ്, ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാക്കുകളുമായി സംവിധായകന്‍

266

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന്‍ ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.

Advertisements

ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.

Also Read: സിനിമയിലെ പോലെ തന്നെ അമ്മ വീട്ടിലും കോമഡി ആയിരുന്നു, വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാവു എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു ; കല്‍പനയുടെ മകള്‍ പറയുന്നു

ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്‌ലര്‍ റിലീസായതുമുതല്‍ ആവേശത്തിലാണ്.

ഇപ്പോഴിതാ ലിയോയെ കുറിച്ച് സംവിധായകന്‍ ലോകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ലിയോയില്‍ നടന്‍ സൂര്യയോ കമല്‍ഹാസനോ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലോകേഷ്. ആകെ 10 ദിവസം മാത്രമേ ചിത്രം റിലീസാവാനുള്ളൂ എന്നും ദയവായി കാത്തിരിക്കൂ എന്നുമായിരുന്നു സംവിധായകന്റെ മറുപടി.

Also Read: സിനിമയില്‍ നിന്നാല്‍ വിവാഹ ആലോചന വരില്ലെന്ന് അമ്മ പറഞ്ഞു ; കഥാപാത്രങ്ങള്‍ വേണ്ടെന്ന് വെച്ചതിനെ കുറിച്ച് ടെസ്സ ജോസഫ്

ഒത്തിരി സര്‍പ്രൈസുകള്‍ ലിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിയ്യേറ്ററില്‍ പോയി ആസ്വദിക്കാന്‍ വേണ്ടിയാണ് ഒത്തിരി കാര്യങ്ങള്‍ ചിത്രത്തില്‍ ഹൈഡ് ചെയ്്ത് വച്ചതെന്നും എല്ലാം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ലോകേഷ് പറഞ്ഞു.

Advertisement