അദ്ദേഹം നടക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടി, പൊതു നിരത്തില്‍ അഭിനയിച്ച് കീശ വീര്‍പ്പിക്കേണ്ട ഗതികേട് സുരേഷ് ഗോപിക്ക് ഇല്ലെന്ന് വിവേക് ഗോപന്‍, പിന്തുണയുമായി താരം

139

മലയാളം മിനിസ്‌ക്രീനുലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ താരമാണ് വിവേക് ഗോപന്‍. സിനിമകളേക്കാളും സീരയലുകളിലൂടെയാ വിവേക് ഏറെ പോപ്പുലറായത്. കൂടാതെ അടുത്തിടെ രാഷ്ട്രീയത്തിലേക്കും വിവേക് ഇറങ്ങിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുക കൂടി ചെയ്തതോടെ താരം ജനങ്ങള്‍ക്ക് കൂടുതല്‍ സുപരിചിതനായി മാറി.

Advertisements

അഭിനയത്തിന് പുറമെ ക്രിക്കറ്റ് താരം കൂടിയായ വിവേക് ഗോപന്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗല്‍ മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്സിനു വേണ്ടി കളിച്ചിട്ടുണ്ട്. വിവാഹിതനായ വിവേകിന് ഒരു മകനും ഉണ്ട്. സുമി മേരി തോമസ് ആണ് താരത്തിന്റെ ഭാര്യ.

Also Read: കഥ പറയാന്‍ പോയപ്പോള്‍ ഭയങ്കര ജാഡയായിരുന്നു, പറ്റില്ലെന്നായിരുന്നു ലാല്‍ ആദ്യം പറഞ്ഞത്, എന്നാല്‍ ആ സിനിമ ചെയ്തപ്പോള്‍ വമ്പന്‍ ഹിറ്റായിരുന്നു, തുറന്നുപറഞ്ഞ് സുകുമാരന്‍

ഇപ്പോഴിതാ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കുറിച്ച് വിവേക് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധനേടുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം നഷ്ടപ്പെട്ടവര്‍ക്കായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു പദയാത്ര നടത്തിയിരുന്നു.

സുരേഷ് ഗോപിയുടെ പദയാത്രയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു വിവേക്. സുരേഷ് ഗോപി ജനങ്ങള്‍ക്ക് വേണ്ടിയാണ് നടക്കാന്‍ തുടങ്ങിയതെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായവരുടെ നിര നീണ്ടപ്പോള്‍ അവരുടെ വേദന കേള്‍ക്കാന്‍ വന്ന ജനസേവകനാണ് അദ്ദേഹമെന്നും വിവേക് പറഞ്ഞു.

Also Read: രാവിലെ തന്നെ കണ്ട്രോള് കളയുമെന്ന് കമന്റ്, കിടിലന്‍ മറുപടിയുമായി സാധിക, താരം പറഞ്ഞത് കോട്ടോ

സഹകാരികള്‍ക്ക് വേണ്ടി സുരേഷ് ഗോപി സഹകാരി സംരക്ഷണ യാത്ര നടത്തി, ഈ അവകാശ സംരക്ഷണ യാത്രയുടെ സദുദ്ദേശത്തില്‍ സഹകാരികള്‍ക്കോ ജനങ്ങള്‍ക്കോ ലവലേശം സംശയമില്ല, എന്നാല്‍ അവകാശ സംരക്ഷണ കവല പ്രസംഗികള്‍ക്ക് അത് ഒരു കോമാളിത്തരമായി തോന്നിയെന്നും പൊതു നിരത്തില്‍ അഭിനയിച്ച് കീശ വീര്‍പ്പിക്കേണ്ട ഗതികേട് സുരേഷ് ഗോപിക്ക് ഇല്ലെന്നും വിവേക് പറഞ്ഞു.

Advertisement