Home Entertainment Celebrities

മിനിസ്‌ക്രീനിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍; കിടിലന്‍ ലുക്കില്‍ മൃദുലയും യുവയും

321

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയും , യുവ കൃഷ്ണയും. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ദമ്പതികള്‍. തങ്ങളുടെ വിശേഷം എല്ലാം ആരാധകരെ അറിയിക്കാറുണ്ട് മൃദുലയും യുവയും.

Advertisements

ഇരുവരും നേരത്തെ പരിചയമുണ്ടായിരുന്നു എങ്കിലും താരങ്ങളുടെത് പ്രണയവിവാഹമായിരുന്നില്ല. ഇന്ന് ഒരു മകള്‍ കൂടി ഉണ്ട് ഇവര്‍ക്ക്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. ഗര്‍ഭിണിയായതിനെ കുറിച്ചും മകള്‍ ജനിച്ചതിനെക്കുറിച്ച് എല്ലാം മൃദുല തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എന്റെ ക്ലാസി മാന്‍ എന്ന തലക്കെട്ടോടെ സ്‌റ്റൈലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് മൃദുല . ചിത്രം ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തു. ഇത് കണ്ട് രണ്ടാളും നല്ല ലുക്കിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ ചിലര്‍ മകളായ ധ്വനി ബേബിയെയും അന്വേഷിക്കുന്നുണ്ട്.

also read
വിജയിയെ ഒന്നും പറയരുത് , ഞാന്‍ പറഞ്ഞിട്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്; ലോകേഷ് കനകരാജ്
അതേസമയം സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

 

 

 

 

 

Advertisement