Home Entertainment Celebrities

മമ്മുക്കയും ലാലേട്ടനും ആണല്ലോ ഇന്നും മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍സ്; ജലജ

357

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല നടി ജലജിയെ. ഈ താരം അഭിനയിച്ച സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ കാണാറുണ്ട്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ജലജ പിന്നീട് ഒരു ബ്രേക്ക് എടുക്കുകയായിരുന്നു, വലിയൊരു ഇടവേള കഴിഞ്ഞ് മാലിക്കിലൂടെ തിരിച്ചുവരികയും ചെയ്തു ജലജ. ഈ ചിത്രത്തില്‍ ജലജയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചിരുന്നത് മകള്‍ ദേവിയാണ്.

Advertisements

ഇപ്പോള്‍ തന്റെ പുതിയ ചിത്രം ഒറ്റയുടെ പ്രെമോഷന്റെ തിരക്കിലാണ് ജലജ. ഈ സിനിമയിലും അമ്മയ്‌ക്കൊപ്പം മകള്‍ അഭിനയിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ തന്റെ സഹപ്രവര്‍ത്തകരെ കുറിച്ചും താരം സംസാരിച്ചു. മമ്മൂട്ടിക്കൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട് ജലജ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ പുള്ളിയെക്കാള്‍ കുറച്ചു സീനിയര്‍ ആണെന്ന് നടി പറയുന്നു. ഞാന്‍ സിനിമ ചെയ്തു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് മമ്മൂട്ടി വന്നത്.

തുടര്‍ന്ന് ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ചെയ്തു. ഒരുമിച്ച് ചെയ്യുമ്പോള്‍ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം. അന്നും ഇന്നും അദ്ദേഹത്തിന് മാറ്റങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ നമ്മളൊക്കെ നമ്മുടെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയാണ്. ഇപ്പോള്‍ പഴയ സിനിമ കാണുമ്പോള്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന ചിന്ത വരാറുണ്ട്.

also read
ഇത് അവന്തിക തന്നെയോ, എന്തൊരു മാറ്റം; ഗ്ലാമര്‍ ലുക്കില്‍ നടി , ഉരുക്ക് സ്ത്രീയാണ് താനെന്ന് താരം കുറിച്ചു

മമ്മൂക്ക ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട് , അതുകൊണ്ട് നല്ല എക്‌സ്പീരിയന്‍സ് ഉണ്ട്. ഞാന്‍ 25 വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നിട്ടുണ്ട്. മമ്മൂക്ക ഇന്നും ഹീറോ ആയി ചെറുപ്പക്കാരന്‍ ആയി ഇരിക്കുന്ന ആളാണ്. അന്നും ഇന്നും ഒരുപോലെ എന്നതിലുപരി നല്ല കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ചെയ്യുന്ന നേട്ടങ്ങള്‍ മാറ്റങ്ങള്‍ ഒക്കെയാണ് നോക്കി കാണേണ്ടത്.

പിന്നാലെ ജലജ നടന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചു. ഇവര്‍ക്കൊപ്പം എല്ലാം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണ് എന്നും താരം പറഞ്ഞു. അതിരാത്രിയിലാണ് മോഹന്‍ലാലിനൊപ്പം നടി അഭിനയിച്ചത്.

Advertisement