Home Entertainment Celebrities

ഇത് വിജയിക്കാലം; ലിയോയുടെ ആഘോഷം തീരും മുമ്പേ അടുത്ത ചിത്രത്തിലേക്ക് നടന്‍, അവസരം തന്നതിന് നന്ദി അറിയിച്ചു യോഗി ബാബു

2094

ഒന്നിന് പുറകെ ഓരോ സിനിമ നടൻ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം. അതേസമയം സിനിമയുടെ വിജയാഘോഷം നടന്നുകൊണ്ടിരിക്കെ വിജയ് ഇപ്പോൾ മറ്റൊരു സിനിമയിലേക്ക് കടന്നിരിക്കുകയാണ്.

Advertisements

പുതിയ ചിത്രത്തിന്റെ പൂജകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വെങ്കിട് പ്രഭുവിനൊപ്പം ആദ്യമായി വിജയ് കൈകോർക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ് താൽക്കാലികമായി പേരിട്ടത്. സിനിമയിൽ നടനൊപ്പം അഭിനയിക്കുന്ന അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ ജയറാം തുടങ്ങിയവർക്കൊപ്പം തമിഴിലെ നമ്പർ വൺ കോമേഡിയൻ ആയ യോഗി ബാബുവും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

അതേസമയം പുതിയ ചിത്രത്തിൽ തനിക്കും അവസരം തന്നതിന് നന്ദി അറിയിച്ചുകൊണ്ട് യോഗി ബാബു പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിൽ വിജയ് യോഗി ബാബുവിനെ ചുംബിക്കുന്നത് കാണാം. അത് മനസ്സറിഞ്ഞ സ്‌നേഹമാണെന്ന് ആരാധകർ പറയുന്നു.

ഒരുപാട് നന്ദി വിജയ് അണ്ണാ ഇങ്ങനെ ഒരു അവസരം തന്നതിന് , വെങ്കിട് പ്രഭു സാറിനും നന്ദി എന്നാണ് യോഗി പറഞ്ഞത്. അതേസമയം വേലായുധം എന്ന ചിത്രത്തിലാണ് ആദ്യമായി യോഗി ബാബു വിജയിക്കൊപ്പം അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചെത്തി .

എജിഎസ് എന്റർടൈൻമെന്റ് നിർമിയ്ക്കുന്ന സിനിമയ്ക്ക് വേണ്ടി, ഡി-എയ്ജിങ് ടെക്നോളജിയെ കുറിച്ചറിയാൻ വിജയ് യും വെങ്കട് പ്രഭുവും ലോസ് ആഞ്ചൽസിൽ പോയതായ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

also readപിറന്നാള്‍ ദിനത്തില്‍ കാവ്യ ദിലീപിന് കൊടുത്ത സമ്മാനം, ഇത് ശരിക്കും സര്‍പ്രൈസ് എന്ന് ആരാധകര്‍

Advertisement