Home Entertainment Celebrities

പിറന്നാള്‍ ദിനത്തില്‍ കാവ്യ ദിലീപിന് കൊടുത്ത സമ്മാനം, ഇത് ശരിക്കും സര്‍പ്രൈസ് എന്ന് ആരാധകര്‍

3010

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ ജന്മദിനം. നിരവധി ആരാധകരാണ് ദിലീപിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ സിനിമ ബന്ദ്ര റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. ഇത് ആരാധകർക്കും ശരിക്കും സർപ്രൈസ് തന്നെ. ദിലീപിന്റെ ഭാര്യയും നടിമായ കാവ്യ മാധവൻ തൻറെ പ്രിയപ്പെട്ട ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തി. സോഷ്യൽ മീഡിയ വഴിയായിരുന്നു കാവ്യ ആശംസകൾ അറിയിച്ചത്.

Advertisements

പ്രത്യേകം ക്യാപ്ഷൻ ഒന്നും ചേർക്കാതെ ദിലീപിനൊപ്പം ഉള്ള ഒരു പുതിയ ഫോട്ടോയാണ് ഷെയർ ചെയ്തത്. ചിത്രത്തിൽ രണ്ടുപേരും ബ്ലാക്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് നിൽക്കുന്നത്. അനൂപ് ഉപാസനയാണ് ഈ ചിത്രം പകർത്തിയത്. ഇതിന് താഴെ ഒരു കേക്കിന്റെ ലൗവ്വിന്റെ ഇമോജി മാത്രമാണ് കാവ്യ ചേർത്തത്. ഈ ഫോട്ടോ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

എന്നാൽ കമൻറ് ബോക്‌സ് ഓഫ് ചെയ്തു വെച്ചു കൊണ്ടായിരുന്നു പോസ്റ്റ്. അതേസമയം കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിട്ട് അധികമൊന്നുമായില്ല. ഈ അടുത്തായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്.

ഇതിന് പിന്നാലെ നിരവധി ഫോട്ടോസ് കാവ്യ പങ്കുവെച്ചിരുന്നു. തന്റെ കുടുംബചിത്രങ്ങളാണ് നടി സാധാരണ പോസ്റ്റ് ചെയ്യാർ. അതേസമയം ഒന്നിച്ച് നിരവധി സിനിമയിൽ അഭിനയിച്ച കാവ്യ ദിലീപ് പിന്നീട് ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു.

 

ഇവരുടെ വിവാഹവാർത്ത പുറത്തുവന്നതിന് പിന്നിലെ നിരവധി വിമർശനമാണ് ഉയർന്നത്. പിന്നീട് കുറേക്കാലം സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറിനിൽക്കുകയായിരുന്നു ഈ ദമ്പതികൾ. ഈ അടുത്താണ് ഈ കുടുംബംപോലും സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്.

also  readഇതെപ്പോള്‍ കഴിഞ്ഞു; അമ്പലത്തില്‍ നിന്നും മാലയിട്ട് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് നടി അന്‍ഷിത, വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

Advertisement