ഇതെപ്പോള്‍ കഴിഞ്ഞു; അമ്പലത്തില്‍ നിന്നും മാലയിട്ട് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് നടി അന്‍ഷിത, വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍

218

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു കൂടെവിടെ. ഇതിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഋഷി എന്ന അധ്യാപകന്റെയും സൂര്യ എന്ന വിദ്യാർത്ഥിനിയുടെയും സൗഹൃദവും പ്രണയവും എല്ലാം ആണ് പരമ്പര കാണിച്ചത്. നടി അൻഷിത ആയിരുന്നു , ഇതിൽ സൂര്യ എന്ന കഥാപാത്രത്തെ അതിമനോഹരമായ അവതരിപ്പിച്ചത്.

Advertisements

റിയാലിറ്റി ഷോ താരം കൂടിയാണ് അൻഷിത . മലയാളത്തിനു പുറമേ തമിഴ് സീരിയലുകളിലും അഭിനയിക്കുന്നുണ്ട് നടി. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ നടി. ഇപ്പോൾ രണ്ടു ദിവസം മുൻപ് അൻഷിത പങ്കിട്ട ഒരു ചിത്രമാണ് ആരാധകർക്കിടയിൽ സംശയം ഉണ്ടാക്കിയത്. തന്റെ സുഹൃത്തിനൊപ്പം കഴുത്തിൽ മാല ഇട്ടു നിൽക്കുന്ന ചിത്രം ആയിരുന്നു നടി പങ്കിട്ടത്.

ശ്രീയ സുരേന്ദ്രൻ ഒപ്പമുള്ള ചിത്രമായിരുന്നു അൻഷിത പങ്കുവെച്ചത്. നവരാത്രി പൂജയുടെ ഭാഗമായി ക്ഷേത്രദർശനം നടത്തിയപ്പോൾ പകർത്തിയെടുത്ത ചിത്രങ്ങളാണ് ഇത്. എന്നാൽ ഇതിന് താഴെ ബിപിൻ ജോസ് ഹാപ്പി മാരീഡ് ലൈഫ് എന്ന് പറഞ്ഞു കമന്റ് ചെയ്തു. ഇതോടെ ആരാധകരും സംശയത്തിലായി. നടിയുടെ വിവാഹം കഴിഞ്ഞോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

also read
മഞ്ജു ഒരു കുസൃതിക്കാരിയായിരുന്നു, ഇപ്പോള്‍ ഒരുപാട് മാറിപ്പോയി; നടിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്

അതേസമയം കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളിൽ പൂജയുടെ ഭാഗമായി ഹാരം നൽകുന്ന പതിവുണ്ട് അത്തരത്തിൽ ലഭിച്ച മാലയാകാം അണിഞ്ഞതെന്നും ചിലർ കമന്റിട്ടു. എന്തായാലും ഇതിനോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇടയ്ക്ക് താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. ഇതൊക്കെ വളരെ നിസ്സാരമായിട്ടാണ് അൻഷിത കണ്ടത് .

https://youtu.be/NCh8fPCZdJ4

Advertisement